Jobs | തൊഴിൽ അന്വേഷികർക്ക് സന്തോഷവാർത്ത; ഉത്സവ സീസണിൽ വൻ പ്രഖ്യാപനവുമായി മീഷോ; 5 ലക്ഷത്തിലധികം പേർക്ക് ജോലി നൽകും

 


ന്യൂഡെൽഹി: (www.kvartha.com) ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ മീഷോ അടുത്ത ഉത്സവ സീസണിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം മീഷോ നൽകിയ സീസണൽ ജോലികളേക്കാൾ 50 ശതമാനം കൂടുതലാണിത്. ഇകോം എക്‌സ്‌പ്രസ്, ഡിടിഡിസി, ഇലാസ്റ്റിക്‌റൺ, ലോഡ്‌ഷെയർ, ഡെലിവറി, ഷാഡോഫാക്‌സ്, എക്‌സ്‌പ്രസ് ബീസ് തുടങ്ങിയ മൂന്നാം കക്ഷികൾ മുഖേന രണ്ട് ലക്ഷത്തിലധികം ജോലികൾ സൃഷ്ടിക്കാനാണ് മീഷോ ലക്ഷ്യമിടുന്നത്.

Jobs | തൊഴിൽ അന്വേഷികർക്ക് സന്തോഷവാർത്ത; ഉത്സവ സീസണിൽ വൻ പ്രഖ്യാപനവുമായി മീഷോ; 5 ലക്ഷത്തിലധികം പേർക്ക് ജോലി നൽകും

ഇതിൽ 60 ശതമാനം അവസരങ്ങളും ടയർ-3, ടയർ-4 നഗരങ്ങളിലായിരിക്കും. ഈ ജോലികൾ പ്രധാനമായും ഡെലിവറി പിക്കിംഗ്, സോർട്ടിംഗ്, ലോഡിംഗ്, അൺലോഡിംഗ്, റിട്ടേൺസ് തുടങ്ങിയവയായിരിക്കും. ഡെലിവറി ബോയ്ക്കും ധാരാളം അവസരങ്ങൾ ഉണ്ടാകും. ഈ ഉത്സവ സീസണിൽ ഡിമാൻഡിൽ ഗണ്യമായ വർധനവ് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ചീഫ് ഫുൾഫിൽമെന്റ് ഓഫീസർ സൗരഭ് പാണ്ഡെ പറഞ്ഞു. ഈ അവസരങ്ങളിൽ, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലും ചെറുകിട ബിസിനസുകളെ ശാക്തീകരിക്കുന്നതിലും തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഐടി ഡൽഹിയിലെ ബിരുദധാരികളായ വിദിത് ആത്രേയും സഞ്ജീവ് ബർൺവാളും ചേർന്ന് 2015 ഡിസംബറിലാണ് മീഷോ സ്ഥാപിച്ചത്. ചെറുകിട ബിസിനസുകാർക്കും വ്യക്തികൾക്കും മുതൽമുടക്കില്ലാതെ വീട്ടിലിരുന്ന് ബിസിനസ് ചെയ്യാൻ പ്രാപ്തരാക്കുന്ന ഇന്ത്യൻ സോഷ്യൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഇത്. ബെംഗളൂരുവിലാണ് മീഷോയുടെ ആസ്ഥാനം. പ്രമുഖ ഓൺലൈൻ വ്യാപാരികളായ മിന്ത്രയും സീസണൽ തൊഴിലാളികളെ എടുക്കുന്നുണ്ട്.

Keywords: News, National, New Delhi, Recruitment, Jobs, Meesho, Meesho to offer 5 lakh seasonal jobs to meet festive demand.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia