SWISS-TOWER 24/07/2023

Arrested | 'ആണ്‍കുട്ടികളോട് സംസാരിക്കുന്നു, അനുസരണയില്ല'; 5-ാം ക്ലാസുകാരിയായ മകളെ കനാലിലെറിഞ്ഞെന്ന പരാതിയില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍

 


മീററ്റ്: (www.kvartha.com) അഞ്ചാം ക്ലാസുകാരിയായ മകളെ കനാലിലെറിഞ്ഞെന്ന പരാതിയില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആണ്‍കുട്ടികളുമായി സംസാരിക്കുന്നുവെന്നും അനുസരണക്കേട് കാണിക്കുന്നുവെന്നും ആരോപിച്ചാണ് മകളെ കനാലില്‍ തള്ളിയിട്ടതെന്നാണ് മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയത്.
Aster mims 04/11/2022

Arrested | 'ആണ്‍കുട്ടികളോട് സംസാരിക്കുന്നു, അനുസരണയില്ല'; 5-ാം ക്ലാസുകാരിയായ മകളെ കനാലിലെറിഞ്ഞെന്ന പരാതിയില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍

മീററ്റിലെ ഗംഗാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ അച്ഛന്‍ ബബ്ലുകുമാര്‍ (40), അമ്മ ശിഖ(34) ഇവരുടെ ബന്ധു എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇവര്‍ കനാലില്‍ എറിഞ്ഞ കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

സെപ്റ്റംബര്‍ ഒന്നാം തീയതി കുട്ടിയെ കാണാനില്ലെന്നു കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇവര്‍ തന്നെയാണ് മകളെ കനാലിലെറിഞ്ഞതെന്ന് മനസ്സിലായത്. ചോദ്യംചെയ്യലില്‍ രണ്ടുപേരും കുറ്റം സമ്മതിച്ചിട്ടുണ്ട്.

മകള്‍ നിരവധി ആണ്‍കുട്ടികളുമായി മോശം രീതിയില്‍ സംസാരിക്കുന്നു. അനുസരണക്കേടും കാട്ടിയിരുന്നു. ഇതില്‍ പ്രകോപിതരായ മാതാപിതാക്കള്‍ ബന്ധുവുമായി ചേര്‍ന്ന് കൊലപാതകത്തിന് പദ്ധതിയിടുകയായിരുന്നു.

സെപ്റ്റംബര്‍ ഒന്നാംതീയതി ഇവര്‍ കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോവുകയും കനാലിനടുത്തെത്തിച്ച് വെള്ളത്തിലേക്ക് തള്ളിയിടുകയുമായിരുന്നു. ദൂരേക്ക് ഒഴുകിപ്പോകുന്നതു വരെ അവിടെ കാത്തിരുന്നു. കുട്ടി ഒഴുകിപ്പോയെന്ന് ഉറപ്പാക്കിയശേഷം പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു.

രക്ഷിതാക്കളുടെ മൊഴിയില്‍ സംശയം തോന്നിയതോടെ പൊലീസ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ഇളയ സഹോദരനോട് കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അച്ഛനും അമ്മയും ചേച്ചിയെ കൂട്ടിക്കൊണ്ടുപോയതായി പറഞ്ഞു. തുടര്‍ന്നായിരുന്നു ദമ്പതികളെ കൂടുതല്‍ ചോദ്യം ചെയ്തത്. തുടര്‍ന്ന് ഇരുവരേയും അറസ്റ്റുചെയ്തു.

Keywords: Meerut: Parents among 3 arrested for ‘pushing minor girl into canal’, Parents, Arrested, Daughter, Police, Missing, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia