മുസ്ലീങ്ങളെ പരിശോധിക്കണമെങ്കില്‍ കൊവിഡ് ഫലം നെഗറ്റീവാകണം, ഉത്തർപ്രദേശിലെ ആശുപത്രിയുടെ പരസ്യം വിവാദമാകുന്നു

 


ലഖ്‌നൗ: (www.kvartha.com 19.04.2020) ഗുജറാത്തിൽ മുസ്ലിങ്ങൾക്കും ഹിന്ദുക്കൾക്കും വെവ്വേറെ കൊറോണ വാർഡുകൾ ഒരുക്കിയതിനു പിന്നാലെ ഉത്തർപ്രദേശിലും മുസ്‌ലിംകൾക്കെതിരെ കടുത്ത വിവേചനവുമായി ക്യാൻസർ ആശുപത്രിയും. മുസ്ലീങ്ങളായ രോഗികളായ പരിശോധിക്കണമെങ്കില്‍ കൊറോണ ഫലം നെഗറ്റീവാകണമെന്ന പരസ്യം ചെയ്തതാണ് വിവാദമായിരിക്കുന്നത്. മീററ്റിലെ വാലന്റീസ് ആശുപത്രിയാണ് ദുരന്തസമയത്തും വർഗീയത വളർത്തുന്ന പരസ്യം നൽകിയത്. സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ പോലീസ് കേസെടുത്തതായും പ്രമുഖ ദേശീയ വാർത്ത പോർട്ടലുകളായ 'ദ വയർ', 'സ്ക്രോൾ ഇൻ' എന്നിവ റിപ്പോർട്ട് ചെയ്തു.


മുസ്ലീങ്ങളെ പരിശോധിക്കണമെങ്കില്‍ കൊവിഡ് ഫലം നെഗറ്റീവാകണം, ഉത്തർപ്രദേശിലെ ആശുപത്രിയുടെ പരസ്യം വിവാദമാകുന്നു

കൊവിഡ് പരിശോധന ഫലം നെഗറ്റീവായാല്‍ മാത്രമാണ് മുസ്ലീങ്ങളായ രോഗികളെ പരിശോധിക്കുമെന്നാണ് ക്യാന്‍സര്‍ ആശുപത്രി 'ദൈനിക് ജാഗരൺ' എന്ന ഹിന്ദി പത്രത്തിലാണ്പരസ്യം ചെയ്തിരിക്കുന്നത്. ഇതില്ലെങ്കില്‍ ചികിത്സ നല്‍കില്ലെന്നാണ് പരസ്യത്തിലുള്ളത്. മീററ്റിലെ വാലന്റീസ് ആശുപത്രിയാണ് ഒരു ഹിന്ദി പത്രത്തില്‍ പരസ്യം  ചെയ്‌തത്‌. ആശുപത്രിയില്‍ എത്തുന്ന മുസ്ലീങ്ങളായ രോഗികളോ അവരുടെ കൂടെ വരുന്നവരോ കൊറോണ രോഗബാധയില്ലെന്ന പരിശോധനഫലം ഹാജരാക്കണമെന്നാണ് പരസ്യത്തില്‍ വ്യക്തമാക്കുന്നത്. എന്നാൽ, ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍ പത്രത്തില്‍ പരസ്യം ചെയ്തതെന്നും സംഭവം അത്ര വലിയ വിവാദമാകേണ്ട കാര്യമില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.  ആശുപത്രിയില്‍ വരുന്ന രോഗികളാരും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. ആശുപത്രിയില്‍ എത്തുന്ന ചിലര്‍ വളരെ മോശമായാണ് പെരുമാറുന്നതെന്നതെന്നും അധികൃതര്‍ പറയുന്നു.
കുറച്ച് മുസ്ലീം രോഗികളുടെ അറിവില്ലായ്മ കാരണമാണ് കുറച്ച് പേര്‍ക്ക് വേണ്ടി എല്ലാവരും അനുഭവിക്കേണ്ടി വന്നത്. മുസ്ലീം സഹോദരങ്ങളുടെ പൊതുതാല്‍പര്യം മാനിച്ചാണ് ഈ തീരുമാനമെന്ന് ആശുപത്രിയുടെ പത്ര പരസ്യത്തില്‍ പറയുന്നു.


മുസ്ലീങ്ങളെ പരിശോധിക്കണമെങ്കില്‍ കൊവിഡ് ഫലം നെഗറ്റീവാകണം, ഉത്തർപ്രദേശിലെ ആശുപത്രിയുടെ പരസ്യം വിവാദമാകുന്നു

മീററ്റ് പരിസരത്ത് നിന്ന് കൊറോണ സ്ഥിരീകരിച്ചവര്‍ കൂടുതലും നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. അതുകൊണ്ടാവാം ഇങ്ങനെ ഒരു പരസ്യം നല്‍കാന്‍ ആശുപത്രി അധികൃതര്‍ മുതിര്‍ന്നത്. എന്നാൽ എല്ലാവര്‍ക്കും  അടിയന്തര ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍  അവകാശപ്പെട്ടു. സംഭവത്തിൽ മീററ്റ് പോലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ആശുപത്രിക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും ജില്ലാ  രാജ് കുമാർ പറഞ്ഞു. കടുത്ത വിവേചനവും വിഭാഗീയതുമാണ് ആശുപത്രി അധികൃതർ കൈകൊണ്ടിട്ടുള്ളത്. ഇതിൽ ഖേദപ്രകടനം നടത്തിയില്ലെങ്കിൽ ആശുപത്രിയുടെ ലൈസൻസ് അടക്കം റദ്ദാക്കുന്ന കാര്യം പരിശോധിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഗുജറാത്തിലെ ഒരു ആശുപത്രിയില്‍ മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും വ്യത്യസ്ത കൊറോണ വാര്‍ഡുകള്‍ ത് വലിയ വിവാദമായിരുന്നു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു സംഭവം.

Summary: Meerut Hospital demands negative COVID-19 result to admit Muslim Patients, UP Police launch probe
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia