മീഡിയ വണ്‍ സംപ്രേഷണ വിലക്ക്: കേന്ദ്രത്തിന് സുപ്രീം കോടതി നോടീസ് അയച്ചു; ഫയലുകൾ ഹാജരാക്കാൻ സർകാരിന് നിർദേശം

 


ന്യൂഡെൽഹി: (www.kvartha.com 10.03.2022) കേന്ദ്ര വാർത്താവിതരണ പ്രക്ഷേപ മന്ത്രാലയം ഏർപെടുത്തിയ പ്രക്ഷേപണ വിലക്ക് ശരി വെച്ച കേരള ഹൈകോടതി വിധിക്കെതിരെ മീഡിയ വൺ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് സമർപിച്ച പ്രത്യേക അനുമതി ഹരജിയിൽ സുപ്രീം കോടതി കേന്ദ്ര സർകാരിന് നോടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടക്കമുള്ള മൂന്നംഗ ബെഞ്ച് കേസ് ഇടക്കാല ആശ്വാസം പരിഗണിക്കുന്നതിനായി മാർച് 15 ചൊവ്വാഴ്ചത്തേക്ക് മാറ്റി വെച്ചു.
                          
മീഡിയ വണ്‍ സംപ്രേഷണ വിലക്ക്: കേന്ദ്രത്തിന് സുപ്രീം കോടതി നോടീസ് അയച്ചു; ഫയലുകൾ ഹാജരാക്കാൻ സർകാരിന് നിർദേശം

ഹൈകോടതി വിധിക്കാധാരമാക്കിയ ആഭ്യന്തര വകുപ്പിന്റെ ദേശ സുരക്ഷയുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ കേന്ദ്ര സർകാറിനോട് കോടതി ഉത്തരവിട്ടു. അതിന്റെ 10 വർഷ കാലത്തെ പ്രവർത്തന സമയത്ത് യാതൊരു വിധ പരാതിയും ചാനലിനെതിരെ ഉയർന്നിട്ടില്ലെന്ന് ഹരജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൽ റോത്തഗി ബോധിപ്പിച്ചു. അനുമതി പുതുക്കുന്ന സമയത്ത് സുരക്ഷ ക്ലീറൻസ് ആവശ്യമില്ല. വിധിക്ക് വേണ്ടി കേസ് മാറ്റി വെച്ച ശേഷം സീൽ ചെയ്ത കവറിൽ ഫയൽ ആവശ്യപ്പെട്ട ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ സമീപനത്തിൽ റോഹത്തഗി കടുത്ത ആക്ഷേപം ഉന്നയിച്ചു.

ചാനലിന് വേണ്ടി ഹാജരായ മറ്റൊരു മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ രണ്ടരക്കോടി പ്രേക്ഷകരുള്ള ചാനൽ ആണതെന്നും 2019 വരെ യാതൊരു തടസവുമില്ലാതെ ഡൗൺലിങ്കിങ് കിട്ടിയതാണെന്നും ബോധിപ്പിച്ചു. ഒരു പ്രാദേശിക ചാനൽ എന്ന നിലക്കുനിലനിൽപ് തന്നെ പ്രയാസത്തിലാണെന്നും നൂറുകണക്കിന് തൊഴിലാളികളുടെ ജീവിത മാർഗം തന്നെ അടയുന്ന സാഹചര്യത്തിൽ ഈ കേസിൽ ഇടക്കാല ഉത്തരവ് അടിയന്തിരമായി നൽകണമെന്നും റോഹത്തഗി ആവശ്യപ്പെട്ടു.

'ഞങ്ങൾ ചിലത് മനസിൽ കണ്ടിട്ടുണ്ട്. ഇപ്പോൾ അടുത്ത ചൊവ്വാഴ്ച കേസിൽ തുടർ നടപടി എടുക്കാവുന്ന തരത്തിൽ കേന്ദ്ര സർജാറിനോട് ഫയൽ ഹാജരാക്കാൻ ആവശ്യപ്പെടുന്നു', ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. 'ദേശ സുരക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഫയലിൽ നിന്ന് തിരിച്ചറിയുന്നില്ലെന്നു ഹൈകോടതി വിധിയുടെ 32-ാം ഖണ്ഡികയിലുള്ളത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്', അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈസൻസ് പുതുക്കാതിരിക്കാനുള്ള യഥാർഥ കാരണം തങ്ങളോട് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല, സർകാർ സീൽ ചെയ്ത കവറിൽ ദേശ സുരക്ഷയെ ബാധിക്കുന്നു എന്ന് ആരോപിച്ച് കൊടുത്ത ഏതോ ഫയലിന്റെ ബലത്തിലാണ് ഹൈകോടതി നിരോധനം ശരിവെച്ചത്. സർകാർ ഇറക്കിയ അപ്ലിങ്കിങ് ഡൗൺലിങ്കിങ് മാർഗരേഖയിലെ ഒൻപതും പത്തും വകുപ്പുകളിൽ ദേശ സുരക്ഷ ഒരു ഘടകമല്ലാത്തതിനാൽ ഹൈകോടതി ഉത്തരവ് നിയമ വിരുദ്ധമാണ്. ചാനൽ വാദിച്ചു.

കഴിഞ്ഞ 10 വർഷമായി ഹരജിക്കാർക്കെതിരായി യാതൊരു ആക്ഷേപവും ഇല്ലാത്തതിനാൽ അനുമതി പുതുക്കൽ സ്വാഭാവികമായി നടക്കേണ്ടതാണ്. സുപ്രീം കോടതി ഈയിടെ പെഗ്സസ് കേസിൽ ദേശ സുരക്ഷ എന്ന കാരണം ചൂണ്ടിക്കാട്ടി എല്ലാത്തിനെയും മറികടക്കാൻ സർകാരിനാവില്ലെന്നു സുപ്രീം കോടതി ചൂണ്ടികാട്ടിയതും അവർ ഉന്നയിച്ചു.

Keywords:  News, National, New Delhi, Media One, Central Government, Supreme Court of India, Notice, Ministry, High Court of Kerala, Case, Media One case: Supreme Court sent notice to Central Govt..
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia