McDonald plans | പുതുതായി രാജ്യത്ത് 5,000 പേരെ നിയമിക്കാന്‍ മക്‌ഡൊണാള്‍ഡ് പദ്ധതിയിടുന്നു; വടക്ക് - കിഴക്കന്‍ ഭാഗങ്ങളില്‍ റെസ്റ്റോറന്റുകളുടെ എണ്ണം ഇരട്ടിയാക്കും
Dec 13, 2022, 12:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗുവാഹത്തി: (www.kvartha.com) ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ മക്ഡൊണാള്‍ഡ്‌സ് ഔട്ട്ലെറ്റുകളുടെ എണ്ണം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കാനും ഏകദേശം 5,000 പേരെ നിയമിക്കാനും പദ്ധതിയിടുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വടക്കന്‍, കിഴക്കന്‍ മേഖലകളില്‍ റെസ്റ്റോറന്റുകളുടെ എണ്ണം 300 ആയി ഇരട്ടിയാക്കാനാണ് പദ്ധതിയെന്ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വിപുലീകരണ ഘട്ടത്തിന്റെ ഭാഗമായി, മക്‌ഡൊണാള്‍ഡ് തിങ്കളാഴ്ച ഗുവാഹത്തിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ റെസ്റ്റോറന്റ് ആരംഭിച്ചു. 6,700 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന റസ്റ്റോറന്റില്‍ ഒരേസമയം 220 പേര്‍ക്ക് ഇരിക്കാനാകും. കമ്പനി അതിവേഗം വളരുകയാണെന്നും സംസ്ഥാനങ്ങളിലുടനീളം ശൃംഖല വിപുലീകരിക്കാന്‍ ശ്രമിക്കുകയാണെന്നും മക്ഡൊണാള്‍ഡ്സ് ഇന്ത്യ (നോര്‍ത്ത് & ഈസ്റ്റ്) മാനേജിംഗ് ഡയറക്ടര്‍ രാജീവ് രഞ്ജന്‍ പറഞ്ഞു.
രണ്ട് ഫ്രാഞ്ചൈസികളിലൂടെയാണ് മക്ഡൊണാള്‍ഡ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ വടക്കന്‍, കിഴക്കന്‍ മേഖലകളില്‍ എംഎംജി ഗ്രൂപ്പ് ചെയര്‍മാന്‍ സഞ്ജീവ് അഗര്‍വാളും പടിഞ്ഞാറന്‍, ദക്ഷിണേന്ത്യയില്‍ വെസ്റ്റ്‌ലൈഫ് ഗ്രൂപ്പുമാണ് പങ്കാളികള്‍. നിലവില്‍ വടക്ക്, കിഴക്കന്‍ ഇന്ത്യയില്‍ 156 റെസ്റ്റോറന്റുകള്‍ കമ്പനി നടത്തുന്നുണ്ടെന്നും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഔട്ട്ലെറ്റുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും രഞ്ജന്‍ വ്യക്തമാക്കി.

Keywords: Latest-News, National, Top-Headlines, India, Country, Assam, Business, Job, Food, McDonald, McDonald plans to hire 5,000 people, to double stores in North, East India.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.