MCD polls | തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു; വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി മുൻ എഎപി കൗൺസിലർ; വീഡിയോ കാണാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ഡെൽഹി മുനിസിപൽ കോർപറേഷൻ (MCD) തെരഞ്ഞെടുപ്പിൽ പാർടി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർടിയുടെ മുൻ കൗൺസിലർ വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഹസീബുൽ ഹസനാണ് ഡെൽഹിയിലെ ശാസ്ത്രി പാർക് മെട്രോ സ്റ്റേഷന് മുന്നിലുള്ള ടവറിൽ കയറി പ്രതിഷേധിച്ചത്. വിവരമറിഞ്ഞ് നാട്ടുകാരുടെ കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി അനുനയിപ്പിച്ചാണ് അദ്ദേഹത്തെ താഴെയിറക്കിയത്
               
MCD polls | തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു; വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി മുൻ എഎപി കൗൺസിലർ; വീഡിയോ കാണാം


താഴെയിറങ്ങിയ ഹസീബുൽ ഹസൻ എഎപി നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. എഎപി നേതാക്കൾ തന്നെ ചതിച്ചെന്നും അവസാന നിമിഷം ഒഴിവാക്കിയെന്നും ഹസൻ പറഞ്ഞു. സഞ്ജയ് സിംഗ്, ദുർഗേഷ് പഥക്, അതിഷി എന്നിവർ അഴിമതിക്കാരാണെന്നും അവർ രണ്ട് - മൂന്ന് കോടി രൂപയ്ക്ക് സീറ്റ് വിറ്റതായും അദ്ദേഹം ആരോപിച്ചു.

ഡിസംബർ നാലിനാണ് എംസിഡി തെരഞ്ഞെടുപ്പ്. 133 സ്ഥാനാർഥികളുടെ ആദ്യ പട്ടിക വെള്ളിയാഴ്ച എഎപി പുറത്തിറക്കിയിരുന്നു 117 സ്ഥാനാർഥികളുടെ രണ്ടാം പട്ടിക ശനിയാഴ്ചയും പ്രഖ്യാപിച്ചു. രണ്ടാം പട്ടികയിലും ഹസന്റെ പേര് ഉണ്ടായിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് ഇയാൾ ടവറിൽ കയറിയത്.

Keywords: MCD polls: Denied ticket, ex-AAP councillor climbs tower, threatens to kill himself, 
New Delhi, News, Top-Headlines, Latest-News, National, Politics, Suicide Threat, Video.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia