Mayonnaise Recipe | മുട്ടയില്ലാതെ മയോണൈസ് ഉണ്ടാക്കിയാലോ? ഒരു മിനുറ്റിൽ തയ്യാറാക്കാം!

 


കൊച്ചി: (KVARTHA) ഭക്ഷണ വിഭവങ്ങൾക്കൊപ്പം, പ്രത്യേകിച്ചും ഫാസ്റ്റ് ഫുഡിനൊപ്പം ഒഴിച്ച് കൂടാനാവാത്ത വസ്തുവായി മയോണൈസ് മാറിയിരിക്കുന്നു. വിനാഗിരി അല്ലെങ്കിൽ നാരങ്ങ നീര്, സസ്യ എണ്ണ, മുട്ടയുടെ മഞ്ഞക്കരു എന്നിവയാണ് സാധാരണ മയോണൈസ് ഉണ്ടാക്കാൻ തയ്യാറാക്കുന്നത്. എന്നാൽ മുട്ട ചേര്‍ക്കാതെ തന്നെ രുചികരമായതും ആരോഗ്യപ്രദവുമായ മയോണൈസ് വീട്ടില്‍ തന്നെ ഉണ്ടാക്കാൻ കഴിയും.
  
Mayonnaise Recipe | മുട്ടയില്ലാതെ മയോണൈസ് ഉണ്ടാക്കിയാലോ? ഒരു മിനുറ്റിൽ തയ്യാറാക്കാം!


ആവശ്യമായ ചേരുവകള്‍:

* പാൽ - ഒരു കപ്പ്
* എണ്ണ - ഒരു കപ്പ്
* വെളുത്തുള്ളി - രണ്ട് കഷ്ണം
* നാരങ്ങാനീര് അല്ലെങ്കിൽ വിനാഗിരി - അര ടീ സ്പൂണ്‍
* പഞ്ചസാര - ഒരു നുളള്
* ഉപ്പ് - ആവശ്യത്തിന്
* കുരുമുളക് പൊടി - ആവശ്യത്തിന്

എങ്ങനെ തയ്യാറാക്കാം?

എണ്ണയും പാലും ഫ്രീസറില്‍ വച്ച് നന്നായി തണുപ്പിക്കുക. ശേഷം പാൽ, എണ്ണ, കുരുമുളക് പൊടി, ഉപ്പ്, പഞ്ചസാര, വെളുത്തുള്ളി, വിനാഗിരി അല്ലെങ്കിൽ നാരങ്ങാ നീര് എന്നിവ മിക്‌സിയില്‍ ഇട്ട് അടിച്ചെടുക്കുക. 10-15 സെക്കൻഡ് അടിച്ചാൽ മതിയാകും. കൂടുതൽ നേരം അടിക്കരുത്. ശേഷം ഉപയോഗിക്കാം.

Mayonnaise Recipe | മുട്ടയില്ലാതെ മയോണൈസ് ഉണ്ടാക്കിയാലോ? ഒരു മിനുറ്റിൽ തയ്യാറാക്കാം!
  
Keywords: News-Malayalam-News, National, National-News, Lifestyle, Lifestyle-News, Elephant Foot Yam, Recipe, Cooking, Kochi, Eggless mayonnaise recipe.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia