പ്രിയങ്ക ഗാന്ധിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തെ പരിഹസിച്ച് മായാവതി; കോണ്‍ഗ്രിന്റെ അവസ്ഥ വളരെ മോശമായതിനാലാണ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നിലപാട് മാറ്റിയതെന്ന് ബിഎസ്‌പി നേതാവ്
Jan 23, 2022, 14:55 IST
ലക്‌നൗ: (www.kvartha.com 23.01.2022) യു പിയിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി താനാണെന്ന് പ്രഖ്യാപിച്ച പ്രിയങ്ക ഗാന്ധി വധേരയെ ബഹുജന്‍ സമാജ് പാര്‍ടി അധ്യക്ഷ മായാവതി പരിഹസിച്ചു. കോണ്‍ഗ്രസ്, ബിജെപി ഇതര വോടുകള്‍ വിഭജിക്കുക മാത്രമേ ചെയ്യുകയുള്ളൂ എന്നും ബിഎസ്‌പിക്ക് വോടുചെയ്യണമെന്നും മായാവതി ജനങ്ങളോട് അഭ്യർഥിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രിന്റെ അവസ്ഥ വളരെ മോശമായതിനാലാണ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി സ്ഥാനാർഥി എന്ന നിലപാട് പ്രിയങ്ക മാറ്റിയതെന്നും മായാവതി ട്വീറ്റില്‍ പറഞ്ഞു.
പാര്‍ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെക്കുറിച്ചുള്ള ഊഹാപോഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, 'എന്റെ മുഖം നിങ്ങള്‍ക്ക് എല്ലായിടത്തും കാണാം, അല്ലേ?' പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ 'നിനക്ക് എന്റെ മുഖം കാണാം, അല്ലേ?' എന്നായിരുന്നു മറുപടി. മുഖ്യമന്ത്രി സ്ഥാനാർഥിയാകുന്നത് സംബന്ധിച്ച തന്റെ അഭിപ്രായം 'നാവുപിഴയാണെന്ന്' പിന്നീട് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രടറി കൂട്ടിച്ചേര്‍ത്തു.
പാര്‍ടിയുടെ ശക്തികേന്ദ്രമായ മെയിന്‍പുരി ലോക്സഭാ സീറ്റിന്റെ ഭാഗമായ കര്‍ഹാലില്‍ നിന്ന് മത്സരിക്കാന്‍ സമാജ് വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തീരുമാനിച്ചു. സംസ്ഥാനത്ത് അദ്ദേഹത്തിന്റെ ആദ്യ മത്സരമാണിത്. മായാവതി ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല.
ഉത്തര്‍പ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളിലായി നടക്കും. ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച് മൂന്ന്, ഏഴ് തീയതികളില്‍ ഏഴ് ഘട്ടങ്ങളിലായാണ് വോടെടുപ്പ്. വോടെണ്ണല്‍ മാര്‍ച് 10ന് നടക്കും. 11 ജില്ലകളിലായി 58 നിയമസഭാ സീറ്റുകളിലേക്കാണ് ഫെബ്രുവരി 10ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Keywords: News, National, Uttar Pradesh, Top-Headlines, Politics, Assembly Election, Congress, Political Party, State, Controversy, Priyanka Gandhi, Mayawati, Mayawati mocks Priyanka Gandhi's candidature for CM.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.