VI | വോഡഫോൺ - ഐഡിയ സേവനം നിർത്തുമോ? ഇൻഡസ് ടവർ ഇക്കാര്യം ട്രായിയോട് പറഞ്ഞു

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയയുടെ ഉപഭോക്താക്കൾക്കും ഓഹരി ഉടമകൾക്കും വലിയ വാർത്ത. കുടിശ്ശികയുള്ള പേയ്‌മെന്റുകൾ കാരണം, വോഡഫോൺ ഐഡിയയുടെ (Vi) ചില സേവനങ്ങൾ നിർത്തേണ്ടിവരുമെന്ന് ലോകത്തിലെ ഏറ്റവും വലിയ ടെലികോം ടവർ കമ്പനികളിലൊന്നായ ഇൻഡസ് ടവർ, ടെലികോം റെഗുലേറ്റർ ട്രായിയെ (TRAI) അറിയിച്ചു. കുടിശ്ശിക തിരിച്ചുപിടിക്കാൻ നിയമപരമായ വഴി സ്വീകരിക്കേണ്ടി വരുമെന്നും ഇൻഡസ് ടവേഴ്‌സ് വ്യക്തമാക്കി.

VI | വോഡഫോൺ - ഐഡിയ സേവനം നിർത്തുമോ? ഇൻഡസ് ടവർ ഇക്കാര്യം ട്രായിയോട് പറഞ്ഞു

കുടിശ്ശിക അടയ്ക്കുന്നതിൽ വി തുടർച്ചയായും മനഃപൂർവവും കാലതാമസം വരുത്തുന്നതായി കമ്പനി പറഞ്ഞു. വി-യുടെ കുടിശ്ശിക കാലതാമസം കാരണം, കമ്പനിയുടെ പണമൊഴുക്കിനെ ബാധിച്ചതായും സാമ്പത്തികവും പ്രവർത്തനപരവുമായ വെല്ലുവിളികൾ നേരിടുന്നതായും അധികൃതർ കത്തിൽ പറഞ്ഞിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ ടവർ കമ്പനി വി-യിലേക്കുള്ള മൊബൈൽ കവറേജ് സേവനങ്ങൾ നിർത്തിയാൽ വി-യുടെ 22.83 കോടി ഉപഭോക്താക്കളെ ബാധിച്ചേക്കാം.

ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂണിൽ 1.29 ദശലക്ഷംഉപഭോക്താക്കളെയും ജൂലൈയിൽ 1.32 ദശലക്ഷം പേരെയും വി-യ്ക്ക് നഷ്ടമായിട്ടുണ്ട്. പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വോഡഫോൺ ഐഡിയയുടെ വിപണി വിഹിതത്തിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തുന്ന സ്ഥിതിയുമുണ്ട്. ഇൻഡസ് ടവറിന്റെ പ്രധാന ഉപഭോക്താവ് വോഡഫോൺ ഐഡിയയാണ്. 2023 സെപ്തംബർ 30-ലെ കണക്കനുസരിച്ച്, ഇൻഡസ് ടവേഴ്സിനോട് 7,864.5 കോടി രൂപയുടെ കടത്തിലാണ് വി.

Keywords: News, National, New Delhi, Vodafone, Idea, Indus Towers, TRAI, Mobile Network, May have to restrict services to Voda Idea, Indus Towers tells TRAI.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia