Profile | മൗലാന അബ്ദുൽ കലാം ആസാദിന്റെ 136-ാമത് ജന്മദിനം; സ്വതന്ത്ര ഇന്ത്യയുടെ വിദ്യാഭ്യാസ ശിൽപി അന്ന് പാകിസ്ഥാനെ കുറിച്ച് പറഞ്ഞത് പ്രവചനമോ?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ നിർണായക വ്യക്തിയായിരുന്നു.
● വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിൽ നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കി.
● മൗലാന ആസാദ് മതേതരത്വത്തിന്റെ പ്രതിനിധിയായിരുന്നു.
നവോദിത്ത് ബാബു
(KVARTHA) സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാക്കളിലൊരാളും പാർട്ടി പ്രസിഡണ്ടും സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുൽ കലാം ആസാദിന്റെ ജന്മദിവസമാണ് നവംബർ 11. ഈ ദിനം ദേശീയ വിദ്യാഭ്യാസ ദിനമായാണ് രാജ്യം അദ്ദേഹത്തിൻ്റെ സ്മരണകളോടുള്ള ആദരാജ്ഞലിയായി ആചരിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിൽ ഇന്നു കാണുന്ന എല്ലാ മുന്നേറ്റങ്ങൾക്കും തുടക്കംകുറിച്ചവരിൽ പ്രധാനിയായിരുന്നു മൗലാനാ അബ്ദുൽ കലാം ആസാദ്.
1888 നവംബർ 11ന് മക്കയിൽ ജനിച്ച മൗലാനാ അബ്ദുൽ കലാം ആസാദ് തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്‌കാരങ്ങളോടുള്ള ആദരസൂചകമായാണ് ഭാരതം ഈ ദിവസം ദേശീയ വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നത്. അറബ് വംശജയായ മാതാവിനും ബംഗാളുകാരനായ പിതാവിനും മക്കയിൽ ജനിച്ച അബ്ദുൽ കലാം ആസാദ് പിതാവിന്റെ കൂടെ ഇന്ത്യയിൽ വന്നതിനുശേഷം ഇന്ത്യയുടെ സാംസ്കാരിക മത വൈവിധ്യതയിൽ ആകൃഷ്ടനാവുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും മുൻനിര നേതാവാകുകയും ആയിരുന്നു.
മതേതരത്വത്തിന്റെ യഥാർത്ഥ മുഖമായിരുന്നു ഈ പണ്ഡിതൻ. പത്രപ്രവർത്തകൻ എന്ന തന്റെ പടവാൾ ഉപയോഗിച്ച് വാക്കുകൾ വഴിയുള്ള അഗ്നിസ്ഫുലിംഗങ്ങൾ ബ്രിട്ടീഷ് തേർവാഴ്ചയ്ക്ക് എതിരെ അൽ ഹിലാൽ എന്ന പത്രം വഴി എഴുതിയതിന്റെ പ്രതികാരമായി പത്രം അടച്ചുപൂട്ടുകയും ആസാദ് ജയിലിൽ അടക്കപ്പെടുകയും ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള പാക്കിസ്ഥാൻ വിഭജനവാദത്തെ നഖശിഖാന്തം എതിർത്ത ആസാദ് മതത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കാൻ പോകുന്ന പാക്കിസ്ഥാനെ പറ്റിയുള്ള തന്റെ നിലപാട് പാക്കിസ്ഥാൻ ഒരു പരീക്ഷണമാണ് ഇന്ത്യ ഒരു സത്യവും എന്ന വാക്കുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ വാക്കുകൾ ഈ സമയത്തും പാകിസ്ഥാൻ ഒരു പരീക്ഷണശാല തന്നെയാണ് എന്നത് പൂർണ്ണമായും ശരിവെക്കുന്നുണ്ട്. ദേശീയ ബോധത്തിലും രാജ്യത്തിന്റെ പൈതൃകത്തിലും അഗാധമായ പാണ്ഡിത്യമുള്ള ഒരു വ്യക്തി വേണം സ്വതന്ത്ര ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രി എന്ന പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ തീരുമാനമാണ് തികഞ്ഞ മതനിരപേക്ഷ വാദിയായ അബ്ദുൽ കലാം ആസാദിനെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആക്കിയത്. 1947 ആഗസ്റ്റ് 15 മുതൽ 1958 ഫെബ്രുവരി രണ്ടുവരെ ആസാദ് പദവിയിൽ തുടർന്നു.
പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം വഴി മാത്രമേ രാജ്യത്തിന്റെ സ്വയം പര്യാപ്തതി ഉറപ്പുവരുത്തു എന്ന് ദീർഘവീക്ഷണം കണ്ട ആദർശപുരുഷൻ. 14 വയസ്സ് വരെയുള്ള മുഴുവൻ കുട്ടികൾക്കും സ്വതന്ത്ര ഇന്ത്യയിൽ സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തിയ വിദ്യാഭ്യാസ മന്ത്രി. വിദ്യാഭ്യാസ മേഖലയ്ക്ക് ദിശാബോധം നൽകിയ വിപ്ലവകാരി. മാനവ ശേഷി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2008 മുതലാണ് ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്. രാജ്യത്തിന്റെ സ്വയം പര്യാപ്തത കൈവരുത്താൻ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് വിദ്യാഭ്യാസ മന്ത്രി ആയതിനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
നിരക്ഷരത ഇല്ലാതാക്കുന്നതോടൊപ്പം കുട്ടികൾക്ക് അക്ഷര വെളിച്ചം പ്രദാനം ചെയ്താൽ വളർന്നുവരുന്ന കുട്ടികൾക്ക് പുതിയ ഒരു ദിശാബോധം ഉണ്ടാകും എന്ന് ആസാദ് വിശ്വസിച്ചു. നമ്മുടെ കുട്ടികൾക്ക് നാളെ ലോകത്തിന്റെ മുമ്പിൽ തല ഉയർത്തി നിൽക്കാൻ ഉന്നത വിദ്യാഭ്യാസം അനിവാര്യമാണ് എന്ന് കണ്ടതിനാൽ യു ജി സി, ഐ സി എ ആർ, എ ഐ സി ടി ഇ, തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കമിട്ടതിന് പുറമേ സാഹിത്യ അക്കാദമി, ലളിതകല അക്കാദമി, സംഗീത നാടക അക്കാദമി, തുടങ്ങി ഒട്ടുമിക്ക സ്ഥാപനങ്ങൾക്കും ആസാദ് ചുക്കാൻ പിടിച്ചിട്ടുണ്ട്. ഈ മഹാനായ രാഷ്ട്ര ശില്പിയോടുള്ള ആദരസൂചകമായി രാഷ്ട്രം ഭാരതരത്ന ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.
#MaulanaAzad #EducationDay #IndianHistory #FreedomFighter #India #Legacy
