SWISS-TOWER 24/07/2023

Bust | റേവ് പാർട്ടിയിൽ പോലീസ് റെയ്ഡ്: 64 പേരെ കസ്റ്റഡിയിലെടുത്തു; '15 യുവതികളെ അബോധാവസ്ഥയിൽ കണ്ടെത്തി'

 
Massive Rave Party Busted; Dozens Detained
Massive Rave Party Busted; Dozens Detained

Representational image generated by Meta AI

ADVERTISEMENT

● കസ്റ്റഡിയിലെടുത്തവരുടെ രക്തസാമ്പിളുകൾ വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
● പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ബംഗളൂരു: (KVARTHA) മൈസൂരു മീനാക്ഷിപുരയിലെ സ്വകാര്യ ഫാംഹൗസിൽ നടന്ന റേവ് പാർട്ടിയിൽ പൊലീസ് റെയ്ഡ് നടത്തി. 64 പേരെ കസ്റ്റഡിയിലെടുത്തു. പാർട്ടിയിൽ പങ്കെടുത്ത പതിനഞ്ചോളം യുവതികളെ  അബോധാവസ്ഥയിൽ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. സംഭവസ്ഥലത്തുനിന്ന് നിരവധി വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Aster mims 04/11/2022

കസ്റ്റഡിയിലെടുത്തവരുടെ രക്തസാമ്പിളുകൾ വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രാസലഹരി പിടിച്ചെടുത്തതായി റിപ്പോർട്ടുകളൊന്നുമില്ല. യുവതികളുടെ അബോധാവസ്ഥയ്ക്ക് കാരണം രാസലഹരി ഉപയോഗമാണോ അതോ മറ്റേതെങ്കിലും കാരണങ്ങളാണോ എന്നത് പരിശോധിക്കുന്നതിനായി വിശദമായ മെഡിക്കൽ പരിശോധനകൾ നടത്തുന്നു.

ഈ സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കർശന നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#Karnataka #raveparty #drugabuse #policeraid #mysore #india

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia