SWISS-TOWER 24/07/2023

Congress's tweet | കാക്കി ട്രൗസര്‍ കത്തിക്കുന്ന ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസിന്റെ ട്വീറ്റ്; തിരിച്ചടിച്ച് ബിജെപി; വിവാദം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്ന് പങ്കുവെച്ച കാക്കി ട്രൗസര്‍ കത്തിക്കുന്ന ചിത്രം വിവാദമായി. ആര്‍എസ്എസിന്റെ യൂണിഫോമിന് സാമ്യമുള്ളതാണ് കാക്കി ട്രൗസര്‍. ഭാരത് ജോഡോ യാത്രയ്ക്കിടയിലാണ് ട്വീറ്റ് വന്നിരിക്കുന്നത്. പോസ്റ്റ് ചെയ്ത ചിത്രത്തില്‍ കാക്കി നിക്കറിന് തീയിടുന്നതും അതില്‍ നിന്ന് പുക ഉയരുന്നതും കാണാം. ഇതോടൊപ്പം '145 ദിവസം കൂടി ബാക്കി' എന്ന അടിക്കുറിപ്പും ചിത്രത്തില്‍ എഴുതിയിട്ടുണ്ട്.
          
Congress's tweet | കാക്കി ട്രൗസര്‍ കത്തിക്കുന്ന ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസിന്റെ ട്വീറ്റ്; തിരിച്ചടിച്ച് ബിജെപി; വിവാദം

'രാജ്യത്തെ വെറുപ്പിന്റെ അന്തരീക്ഷത്തില്‍ നിന്ന് മോചിപ്പിക്കാനും ആര്‍എസ്എസ്-ബിജെപി ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ ഇല്ലാതാക്കാനുമുള്ള ലക്ഷ്യത്തിലേക്ക് ഞങ്ങള്‍ പടിപടിയായി മുന്നേറുകയാണ്' എന്ന് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് കുറിച്ചു. പടിപടിയായി ഞങ്ങള്‍ ലക്ഷ്യത്തിലെത്തുമെന്നും ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കോണ്‍ഗ്രസ് ഉടന്‍ ചിത്രം പിന്‍വലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ആര്‍എസ്എസ് പ്രവര്‍ത്തകരെ കത്തിക്കണം എന്നാണോ കോണ്‍ഗ്രസിന്റെ ആവശ്യമെന്ന് പാര്‍ടി വക്താവ് സമ്പത് പാത്ര ചോദിച്ചു.

കോണ്‍ഗ്രസ് പാര്‍ടിയുടെ ഭാരത് ജോഡോ യാത്ര തിങ്കളാഴ്ച കേരളത്തില്‍ രണ്ടാം ദിവസത്തിലേക്ക് കടന്നു. 150 ദിവസത്തെ യാത്ര സെപ്തംബര്‍ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് ആരംഭിച്ചത്. ശനിയാഴ്ച വൈകുന്നേരം കേരളത്തില്‍ പ്രവേശിച്ച ഭാരത് ജോഡോ യാത്ര 450 കിലോമീറ്റര്‍ പിന്നിട്ട് 19 ദിവസങ്ങളിലായി ഏഴ് ജില്ലകളില്‍ സഞ്ചരിച്ച് ഒക്ടോബര്‍ ഒന്നിന് കര്‍ണാടകയില്‍ പ്രവേശിക്കും. യാത്ര 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും കടന്നുപോകും. 22 പ്രധാന നഗരങ്ങളില്‍ മെഗാ റാലികള്‍ നടക്കും.

You Might Also Like:

Keywords:  Latest-News, National, Top-Headlines, Political-News, Politics, Political Party, Controversy, BJP, Congress, Social-Media, RSS, Twitter, Massive political row erupts after Congress tweets picture of RSS uniform on fire; BJP hits back.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia