Massive Fire | യുപിയില്‍ പുതപ്പിന്റെയും മെത്തയുടെയും ഗോഡൗണില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി റിപോര്‍ട്
Nov 16, 2022, 13:13 IST
ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം. പുതപ്പിന്റെയും മെത്തയുടെയും ഗോഡൗണിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് വിലമതിക്കുന്ന വസ്തുക്കള്‍ കത്തി നശിച്ചതായി റിപോര്‍ട്.
ബുധനാഴ്ച പുലര്‍ചെയാണ് അത്രോലിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗോഡൗണില്‍ തീപിടുത്തമുണ്ടായത്. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 25 ലക്ഷത്തിലധികം വിലമതിക്കുന്ന മെത്ത കത്തിനശിച്ചതായാണ് വിവരം.
അഗ്‌നിശമനസേനാ സംഘം സ്ഥലത്തെത്തുമ്പോഴേക്കും ഗ്രാമവാസികള്‍ തീ നിയന്ത്രണ വിധേയമാക്കി. രണ്ട് മണിക്കൂര്‍ വൈകിയാണ് അഗ്‌നിശമനസേനാ സംഘം സ്ഥലത്തെത്തിയതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
ഷോര്‍ട് സര്‍ക്യൂട് മൂലമാണ് തീപിടുത്തമുണ്ടായതെന്നും അപകടസമയത്ത് എട്ട് തൊഴിലാളികള്‍ ഗോഡൗണിനുള്ളില്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. ഗോഡൗണിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചതിനാല്‍ ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല.
Keywords: News,National,India,Lucknow,Uttar Pradesh,Report,Fire,Latest-News, Massive fire breaks out in mattress godown in UP’s Azamgarh, property worth lakhs gutted
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.