HC Verdict | 'വിവാഹം കേവലം ലൈംഗിക സുഖത്തിന് വേണ്ടിയുള്ളതല്ല'; പ്രധാന ലക്ഷ്യം സന്താനോല്പാദനമാണെന്ന് മദ്രാസ് ഹൈകോടതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) വിവാഹം കേവലം ലൈംഗിക സുഖത്തിന് മാത്രമല്ലെന്നും കുട്ടികളെ ജനിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ടെന്ന് മദ്രാസ് ഹൈകോടതി നിരീക്ഷിച്ചു. രണ്ട് കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി, വേര്‍പിരിഞ്ഞ ദമ്പതികള്‍ തമ്മിലുള്ള കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് കൃഷ്ണന്‍ രാമസാമി ഈ നിരീക്ഷണം നടത്തിയത്. വൈവാഹിക ബന്ധത്തിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
                 
HC Verdict | 'വിവാഹം കേവലം ലൈംഗിക സുഖത്തിന് വേണ്ടിയുള്ളതല്ല'; പ്രധാന ലക്ഷ്യം സന്താനോല്പാദനമാണെന്ന് മദ്രാസ് ഹൈകോടതി

വിവാഹം ശാരീരിക സുഖത്തിന് വേണ്ടി മാത്രമാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ അത് ന്യായീകരിക്കപ്പെടുന്നില്ല. കുടുംബം വര്‍ധിപ്പിക്കുകയും കുട്ടികള്‍ക്ക് ശരിയായ അന്തരീക്ഷം നല്‍കുകയും അങ്ങനെ നല്ല സമൂഹം കെട്ടിപ്പടുക്കുകയും ചെയ്യുക എന്നതാണ് വിവാഹത്തിന്റെ പ്രധാന ലക്ഷ്യം.
കുട്ടികള്‍ക്ക് മൗലികാവകാശമുണ്ടെന്നും അവര്‍ക്ക് അച്ഛനോടും അമ്മയോടും സ്നേഹബന്ധം ആവശ്യമാണെന്നും എന്നാല്‍ അവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാരണം അവര്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും ബെഞ്ച് നിരീക്ഷിച്ചു. അത് നിഷേധിക്കുന്നത് ബാലപീഡനത്തിന് കാരണമാകുമെന്നും കോടതി പറഞ്ഞു.

കുട്ടിയെ കാണാന്‍ ഭര്‍ത്താവ് അനുവദിക്കുന്നില്ലെന്നും കോടതി ഉത്തരവുകള്‍ ലംഘിക്കുകയാണെന്നും ഭാര്യ കോടതിയില്‍ പരാതിപ്പെട്ടിരുന്നു. 'ഒരു കുട്ടിയെ സ്വന്തം അമ്മയ്ക്കോ പിതാവിനോ എതിരെ പ്രതിഷ്ഠിക്കുന്നത് തെറ്റാണ്. ഒരു കുട്ടിക്ക് രണ്ട് കൈകളും നേരിട്ട് ആവശ്യമാണ്, അതായത് അവന് അമ്മയും അച്ഛനും ആവശ്യമാണ്. കുട്ടികള്‍ക്ക് അവരുടെ ജീവിതകാലം മുഴുവന്‍ മാതാപിതാക്കളെ ആവശ്യമുണ്ട്, പ്രത്യേകിച്ച് അവര്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ. അടുപ്പമുള്ളവരും വിശ്വസിക്കുന്നവരുമായ ആരെങ്കിലും കുട്ടിയെ പ്രേരിപ്പിച്ചില്ലെങ്കില്‍ മാതാപിതാക്കളോട് വെറുപ്പ് തോന്നില്ല', ജസ്റ്റിസ് രാമസ്വാമി പറഞ്ഞു.

പിതാവ് കുട്ടികളുടെ മനസ്സില്‍ അമ്മയ്ക്കെതിരെ വിഷം കലര്‍ത്തിയെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്ന് ജസ്റ്റിസ് രാമസാമി പറഞ്ഞു. നിയമത്തിന് അഹന്തയെ തൃപ്തിപ്പെടുത്താനാകുമെന്നും എന്നാല്‍ കുട്ടിയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അതിന് കഴിയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

You Might Also Like:

Keywords:  Latest-News, National, Top-Headlines, High-Court, Verdict, Court, Tamil Nadu, Chennai, Court Order, Marriage, Wedding, Madras High Court, Marriage is not merely for intercourse pleasure, its main purpose is to progenate: Madras High Court.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script