NFHS Survey | ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം കേരളം ഒഴികെയുള്ള ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതലെന്ന് ദേശീയ സര്‍വേ

 


ന്യൂഡെല്‍ഹി: (www.kvartha.com) കേരളം ഒഴികെയുള്ള എല്ലാ ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലും രക്തബന്ധത്തില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് നാഷനല്‍ ഫാമിലി ഹെല്‍ത് സര്‍വേ (NFHS) 2020-21 റിപോര്‍ട്. സര്‍വേയില്‍ പങ്കെടുത്ത വിവാഹിതരായ സ്ത്രീകളില്‍ 30% പേരും കുടുംബത്തില്‍ പെട്ടവരെയാണ് വിവാഹം കഴിച്ചത്. ഏകദേശം 11% വിവാഹങ്ങളും രക്തബന്ധമുള്ളവര്‍ തമ്മിലാണ്.
                
NFHS Survey | ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം കേരളം ഒഴികെയുള്ള ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതലെന്ന് ദേശീയ സര്‍വേ

പ്രായമായ സ്ത്രീകളെ അപേക്ഷിച്ച് യുവതികള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുമായി കുടുംബ ബന്ധമുള്ളവരാണെന്നും റിപോര്‍ട് ചൂണ്ടിക്കാട്ടി. ഗ്രാമപ്രദേശങ്ങളിലെ പോലെ തന്നെ നഗരപ്രദേശങ്ങളിലെ സ്ത്രീകളും രക്തബന്ധമുള്ളവരുമായി വിവാഹിതരാവുന്നതായി റിപോര്‍ടില്‍ പറയുന്നു. 'മുസ്ലിം, ബുദ്ധ/പുതുബുദ്ധ സ്ത്രീകള്‍ ഇത്തരത്തില്‍ കൂടുതല്‍ വിവാഹിതരാവുന്നു. ഏറ്റവും സാധാരണമായ തരത്തിലുള്ള രക്തബന്ധമുള്ള വിവാഹങ്ങള്‍ ആദ്യ കസിന്‍സുമായാണ്.

തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ നാലിലൊന്ന് സ്ത്രീകളും രക്തബന്ധമുള്ളവരെ വിവാഹം കഴിച്ചിട്ടുണ്ട്. അതുപോലെ, തെലങ്കാനയിലെയും പുതുച്ചേരിയിലെയും അഞ്ചിലൊന്ന് സ്ത്രീകളും രക്തബന്ധമുള്ളവരെ വിവാഹം കഴിച്ചതായി റിപോര്‍ട് ചൂണ്ടിക്കാണിച്ചു. കണ്ടെത്തലുകള്‍ അനുസരിച്ച്, 15-49 വയസിനിടയിലുള്ള വിവാഹിതരായ സ്ത്രീകളില്‍ 28% തമിഴ്നാട്ടിലും 27 ശതമാനം കര്‍ണാടകത്തിലും രക്തബന്ധമുള്ളവരെ വിവാഹം കഴിച്ചവരാണ്.

ലഡാക്, മഹാരാഷ്ട്ര, ഒഡീഷ, ജമ്മു കശ്മീര്‍, യുപി, ലക്ഷദീപ്, ആന്‍ഡ്മാന്‍ ആന്‍ഡ് നികോബാര്‍, ഗുജറാത്, ബീഹാര്‍, ഗോവ, മധ്യപ്രദേശ്, ഡെല്‍ഹി എന്നിവിടങ്ങളിലും രക്തബന്ധത്തില്‍ വിവാഹിതരായ സ്ത്രീകളെ കണ്ടെത്തി.

Keywords:  Latest-News, National, Top-Headlines, Marriage, Kerala, Wedding, Survey, Report, NFHS, Marriage among kin common in south states except Kerala: NFHS.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia