മറാത്ത്‌വാഡയെ പാക്കിസ്ഥാനാക്കാന്‍ ശ്രമമെന്ന് ശിവസേനാ നേതാവ്

 


മറാത്ത്‌വാഡയെ പാക്കിസ്ഥാനാക്കാന്‍ ശ്രമമെന്ന് ശിവസേനാ നേതാവ്
മുംബൈ: മഹാരാഷ്ട്രയയിലെ മറാത്ത്‌വാഡ മേഖലയെ മറ്റൊരു പാക്കിസ്ഥാനാക്കാന്‍ ഇന്ത്യ വിരുദ്ധ തീവ്രവാദികള്‍ ശ്രമിക്കുന്നതായി ശിവസേന പരമോന്നതന്‍ ബാല്‍ താക്കറെ ആരോപിച്ചു. ലഷ്‌കര്‍ ഇ തോയിബ പ്രവര്‍ത്തകനും മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയുമായ അബു ഹംസ ഒളിവില്‍ തങ്ങിയത് മറാത്ത്‌വാഡയിലെ പുതിയ പാക്കിസ്ഥാനിലാണെന്ന് താക്കറെ തുറന്നടിച്ചു.

ഈ മേഖല മുമ്പ് സന്യാസിവര്യന്മാരുടെ നാടായിരുന്നു. ഇപ്പോളിത് തീവ്രവാദികളുടെ വിള ഭൂമിയാണ്. താക്കറെ ശിവസേനയുടെ മുഖപത്രമായ സാംനയില്‍ എഴുതി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ദേശവിരുദ്ധ തീവ്രവാദികള്‍ക്കുള്ള അന്വേഷണം നീളുന്നത് മറാത്ത്‌വാഡയിലേക്കാണ്. തീവ്രവാദികളുടെ തിരഞ്ഞെടുപ്പ് കേന്ദ്രമാണിത്.

ഇവിടേക്ക് രഹസ്യന്വേഷകരുടെയും പോലീസിന്റെയും കണ്ണുകളെത്തുന്നില്ല. മുഖപ്രസംഗത്തില്‍ പറയുന്നു. ഗുജറാത്തിലേയും പൂനയിലേയും മുംബൈയിലേയും സ്‌ഫോടന കേസിലെ പ്രതികളായ ചിലര്‍ മറാത്ത്‌വാഡയിലുള്ളവരാണ്. ഈ സ്ഥിതി മഹാരാഷ്ട്രയ്ക്ക് മാത്രമല്ല ഇന്ത്യയ്ക്കാകെ ഭീഷണിയാണെന്നും താക്കറെ തുടര്‍ന്നു.

Keywords:  Mumbai, National, Shiv Sena, Leader, Thackeray ,Arrest, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia