Suspended | പ്രശസ്ത മറാത്തി വാര്‍ത്താചാനലായ ലോക് ശാഹിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് കേന്ദ്ര സര്‍കാര്‍
Jan 10, 2024, 11:25 IST
മുംബൈ: (KVARTHA) പ്രശസ്ത മറാത്തി വാര്‍ത്താ ചാനലായ ലോക് ശാഹിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് കേന്ദ്ര സര്‍കാര്‍. ലൈസന്‍സ് അപേക്ഷയില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഡ് ചെയ്തത്. 30 ദിവസത്തേക്കാണ് ചാനല്‍ സംപ്രേഷണം ചെയ്യുന്നത് ഇന്‍ഫര്‍മേഷന്‍ ബ്രോഡ് കാസ്റ്റ് മന്ത്രാലയം തടഞ്ഞത്. ചൊവ്വാഴ്ച വൈകിട്ട് ആറു മണി മുതല്‍ ചാനല്‍ അടച്ചിടാനാണ് മന്ത്രാലയം ഉത്തരവിട്ടത്.
സംഭവത്തില്‍ കേന്ദ്രസര്‍കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ചാനല്‍ അധികൃതര്‍ ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബി ജെ പി നേതാവ് കിരീത് സോമയ്യയുടെ അശ്ലീല വീഡിയോ സംബന്ധിച്ച വാര്‍ത്ത നല്‍കിയതിന് പിന്നാലെ ചാനലിനെതിരെ കേന്ദ്ര സര്‍കാര്‍ നടപടിയെടുത്തിരുന്നു. സെപ്റ്റംബറിലാണ് ചാനല്‍ മൂന്നു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് ഡെല്‍ഹി ഹൈകോടതിയെ സമീപിച്ച് സസ്പെന്‍ഷന്‍ നീക്കി.
നാലുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചാനലിന്റെ ലൈസന്‍സ് സംബന്ധിച്ച് ഇതുവരെ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും കിരീത് സോമയ്യ കേസ് സംപ്രേഷണം ചെയ്ത ശേഷം ചാനലിനെതിരെ നടപടി സ്വീകരിക്കുന്നത് പ്രതികാര രാഷ്ട്രീയമാണോ എന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ചോദിച്ചു.
നിര്‍ഭയമായ പത്രപ്രവര്‍ത്തനത്തിലൂടെ ജനാധിപത്യപരമായ കര്‍ത്തവ്യമാണ് തങ്ങള്‍ നാലുവര്‍ഷമായി നിര്‍വഹിക്കുന്നതെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചു. ഈ ജനുവരി 26ന് നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നടപടി.
വിഷയത്തില്‍ ചാനല്‍ അധികൃതരുടെ പ്രതികരണം:
2023 ജൂലൈ 17-ന് കിരീത് സോമയ്യയുടെ വാര്‍ത്ത കാണിച്ചതിന്റെ പേരില്‍ 72 മണിക്കൂര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ ഞങ്ങള്‍ക്ക് നോടീസ് ലഭിച്ചു. ഇതിനെതിരെ ഡെല്‍ഹി ഹൈകോടതിയില്‍ അപീല്‍ നല്‍കി വിലക്ക് നീക്കി. എന്നാല്‍, ഇപ്പോള്‍ വീണ്ടും ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തുടര്‍ചയായി നോടീസ് നല്‍കുന്നു. നാല് മാസം മുമ്പ് വരെ ഇല്ലാതിരുന്ന ആരോപണം ഇപ്പോള്‍ ഉന്നയിക്കുകയാണ്. ഇതിനെതിരെ ഞങ്ങള്‍ നിയമപോരാട്ടം നടത്തും - എന്നും ചാനല്‍ അധികൃതര്‍ അറിയിച്ചു.

Keywords: Marathi news channel license suspended again, twice in five months, New Delhi, News, Delhi High Court, Appeal, Marathi News Channel, License, Suspended, Allegation, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.