Accidental Death | മറാഠ സമുദായ നേതാവും ശിവസംഗ്രാം പാര്‍ടി അധ്യക്ഷനുമായ വിനായക് വാഹനാപകടത്തില്‍ മരിച്ചു; ഗുരുതരമായി പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന് ചികിത്സയില്‍
Aug 14, 2022, 14:06 IST
ADVERTISEMENT
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍വച്ച് വാഹനാപകടത്തില്‍ മറാഠ സമുദായ നേതാവും ശിവസംഗ്രാം പാര്‍ടി അധ്യക്ഷനുമായ വിനായക് മേടെ മരിച്ചു. മുംബൈ- പൂനെ എക്സ്പ്രസ് വേയില്‍ ഞായറാഴ്ച പുലര്‍ചെയായിരുന്നു അപകടം.
മാടപ്പ് തുരങ്കത്തിന് സമീപത്തുവച്ച്, വിനായക് മേടെ സഞ്ചരിച്ച കാറില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ നവി മുംബൈയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മഹാരാഷ്ട്രയിലെ മുന്‍ ലെജിസ്ലേറ്റീവ് കൗന്‍സില്‍ അംഗമായ (എംഎല്‍സി) വിനായക് മേടെയ്ക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്.
വിനായക് മേടെയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരും കാറിലുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ റാം ഡോബ്ലെ എന്ന പൊലീസ് ഉദ്യോഗസ്ഥന് ചികിത്സയിലാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും സംഭവത്തെക്കുറിച്ച് അറിഞ്ഞയുടന്‍ നവി മുംബൈയിലെ എംജിഎം ആശുപത്രിയിലെത്തി. മേടെയുടെ മരണത്തില്‍ സംസ്ഥാനത്തെ നിരവധി രാഷ്ട്രീയ നേതാക്കള്‍ അനുശോചിച്ചു.
Keywords: News,National,Accident,Accidental Death,Leader,Vehicles,Injured, Condolence, Maratha Leader Vinayak Mete Died In Car Crashशिवसंग्राम संघटनेचे अध्यक्ष विनायक मेटे यांच्या अपघाती निधनाचे वृत्त अत्यंत धक्कादायक आहे. त्यांचे सामाजिक कार्य तसेच उपेक्षित समाज घटकांच्या विकासातील योगदान मोठे आहे. दिवंगत श्री मेटे यांना भावपूर्ण श्रद्धांजली 🙏🙏 pic.twitter.com/TyjgVsQrqn
— Governor of Maharashtra (@maha_governor) August 14, 2022
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.


