സുക്മ കലക്ടര്‍ അലക്സ് പോള്‍ മേനോനെ മാവോയിസ്റ്റുകള്‍ മോചിപ്പിച്ചു
May 3, 2012, 15:56 IST
ന്യുഡല്‍ഹി: ഛത്തീസ്ഗഡില്‍ നിന്നും തട്ടികൊണ്ടുപോയ സുക്മ കലക്ടര്‍ അലക്സ് പോള്‍ മേനോനെ മാവോയിസ്റ്റുകള്‍ മോചിപ്പിച്ചു. സര്‍ക്കാറിന്റെ മദ്ധ്യസ്ഥരായ നിര്‍മല ബുച്ചും എസ്.എം. മിശ്രയും മാവോവാദികളുടെ മദ്ധ്യസ്ഥരും തമ്മില്‍ ഏതാനും ദിവസങ്ങളായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് അലക്സിനെ മോചിപ്പിച്ചത്.
ബി.ഡി ശര്‍മ്മയ്ക്കൊപ്പമാണ് കലക്ടറെ മാവോയിസ്റ്റുകള്‍ വിട്ടയച്ചത്. മൂന്നു മണിയോടെ ചിന്തല്‍ഗനഗര്‍ വനാതിര്‍ത്തിയില്‍ എത്തിയ കലക്ടറെ പോലീസിന്റെ അകമ്പടിയോടെ അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോയി. അലക്സിനെ സ്വീകരിക്കാന്‍ ബി.ഡി ശര്‍മ്മ രാവിലെ വനത്തിനുള്ളില്‍ എത്തി യിരുന്നു. ജയിലില്‍ കഴിയുന്ന മാവോയിസ്റ്റുകളെ വിട്ടയയ്ക്കുക, ഇവര്‍ക്കെതിരായ കേസുകള്‍ പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കലക്ടറെ ബന്ദിയാക്കയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്ത സാഹചര്യത്തിലാണ് മോചനം. ഏപ്രില്‍ 21ന് ജിപാര ഗ്രാമത്തില്‍ ഗ്രാമസ്വരാജ് പരിപാടിക്കിടയൊണ് അലക്സ് പോളിനെ മാവോയിസ്റ്റുകള്‍ കടത്തികൊണ്ടുപോയത്.
Keywords: Maoists, Release, Sukma Collector, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.