മാവോയിസ്റ്റുകള്‍ ബ്ലോക്ക് പ്രസിഡന്റിനെ കൊലപ്പെടുത്തി

 


ADVERTISEMENT


മാവോയിസ്റ്റുകള്‍ ബ്ലോക്ക് പ്രസിഡന്റിനെ കൊലപ്പെടുത്തി

ഭുവനേശ്വര്‍: മാവോവാദികള്‍ ഒഡിഷയിലെ ന്യൂപാഡ ജില്ലയിലെ ന്യൂപാഡ ബ്ലോക്ക് പ്രസിഡന്റിനെയാണ്‌ കൊലപ്പെടുത്തിയത്. ബ്ലോക്ക് പ്രസിഡന്റായ സുനില്‍ ദേവാംഗന്‍ ആണ്‌ കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച രണ്ട്മൂന്ന്‌ പേരുടെ കൂടെ പുറത്തേക്ക് പോയ അദ്ദേഹം തിരിച്ചെത്തിയില്ല. ഞായറാഴ്ച്ച അദ്ദേഹത്തിന്റെ മൃതദേഹം ഭാരുമുണ്ട പഞ്ചായത്തിലെ ലോദ്ര ഗട്ടില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനടുത്ത് മാവോയിസ്റ്റുകളുടെ പോസ്റ്ററുകളുമുണ്ടായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റടക്കം 9 പേരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയിരുന്നെന്നും 8 പേരെ ഉപദ്രവിക്കാതെ വിട്ടയച്ചെന്നും ഡെപ്പ്യൂട്ടി ഇന്‍സ്പെക്റ്റര്‍ ജനറല്‍ (ഡി ഐ ജി) സൗമേന്ദ്ര പ്രിദര്‍ഷി പറഞ്ഞു.
English Summary
Bhubaneswar: The block president of Nuapada in Odisha's Nuapada district was killed by the Maoists, police said here on Sunday.






Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia