Search Intensified | വെടിയേറ്റ മാവോയിസ്റ്റ് യുവതി മരിച്ചത് ചികിത്സ കിട്ടാതെ, തിരിച്ചടിക്കുമെന്ന ആശങ്കയില്‍ കണ്ണൂരിന്റെ മലയോരങ്ങളില്‍ തിരച്ചില്‍ ശക്തമാക്കി
Dec 29, 2023, 23:45 IST
കണ്ണൂര്‍: (KVARTHA) മാവോയിസ്റ്റ് സംഘാംഗമായ ആന്ധ്രപ്രദേശിലെ റായലസീമ സ്വദേശിനിയായ കവിത എന്ന ലക്ഷ്മി അയ്യന്‍കുന്ന് വനമേഖലയില്‍ വെടിയേറ്റതിനെ തുടര്‍ന്ന് മരിച്ചത് ചികിത്സ കിട്ടാതെ അതിദാരുണമായെന്ന് സൂചന. നവംബര്‍ 13 ന് രാവിലെ 9.50 നാണ് തണ്ടര്‍ബോള്‍ട്ടിന്റെ ആക്രമത്തില്‍ കവിതക്ക് വെടിയേറ്റത്. സാധാരണ പരിക്കേറ്റ മാവോയിസ്റ്റുകളെ കോയമ്പത്തൂരിലോ തിരുനെല്‍വേലിയിലോ എത്തിച്ച് ചികിത്സ നല്‍കാനുള്ള സംവിധാനം മാവോയിസ്റ്റുകള്‍ക്ക് ഉണ്ടെങ്കിലും ഏറ്റുമുട്ടലുണ്ടായതിന് ശേഷം മാവോയിസ്റ്റുകള്‍ക്ക് കനത്ത പൊലീസ് കാവല്‍ കാരണം കാടിന് പുറത്തെത്താനായില്ല. തുടര്‍ന്ന് വനത്തിനുള്ളില്‍ തന്നെ ചികില്‍സ തുടരുകയായിരുന്നു.
സിപിഐ (മാവോയിസ്റ്റ്) പശ്ചമഘട്ട പ്രത്യേക മേഖലാ കമ്മറ്റി വക്താവ് ജോഗിയുടെ പേരില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലും തിരുനെല്ലി ഗുണ്ടികപറമ്പ് കോളനിയില്‍ പതിച്ച പോസ്റ്ററുകളിലുമാണ് കവിത മരണപ്പെട്ട വിവരം മാവോയിസ്റ്റുകള്‍ അറിയിച്ചത്. കവിതയുടെ മൃതദേഹം ഒരു വിപ്ലവകാരിക്ക് ലഭിക്കേണ്ടുന്ന എല്ലാ ബഹുമതികളും നല്‍കി പശ്ചിമഘട്ട വന മേഖലയില്‍ സംസ്‌ക്കരിച്ചതായും ജോഗിയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്.
സിപിഐ (മാവോയിസ്റ്റ്) കബനി ഏരിയാ സെക്രട്ടറിയായ കവിതയുടെ രക്തസാക്ഷിത്വത്തിന് പകരംവീട്ടുമെന്നും അതിനായി സര്‍വശക്തിയും സംഭരിക്കുമെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പുനല്‍കുന്നുണ്ട്. എല്‍ഡിഎഫ് ഭരണകാലത്ത് കൊല്ലപ്പെടുന്ന ഒന്‍പതാമത്തെ മാവോയിസ്റ്റ് നേതാവാണ് കവിത. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ പൊലിസ് ഏറ്റുമുട്ടലിനെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. കവിതയുടെ മരണത്തില്‍ തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് ഭീഷണി തിരുനെല്ലിയില്‍ പോസ്റ്റര്‍ രൂപത്തില്‍ വന്നതോടെ കണ്ണൂരിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തണ്ടര്‍ബോള്‍ട്ടും പൊലിസും അയ്യന്‍കുന്ന്, അമ്പായത്തോട് മേഖലകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Keywords: News, News-Malayalam-News, National,National-News, News, Maoist woman who got shot died due to lack of treatment, search intensified in Kannur's hilly areas fearing retaliation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.