മാവോവാദി ആക്രമണങ്ങള്‍; കഴിഞ്ഞ രണ്ടുദശാബ്ദകാലത്തിനിടെ കൊല്ലപ്പെട്ടത് 12,000 പേർ
Jul 10, 2017, 14:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 10.07.2017) മാവോയിസ്റ്റ് ആക്രമണത്തിൽ കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തിനിടയിൽ 12,000 പേർ കൊല്ലപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. മന്ത്രാലയം തയ്യാറാക്കിയ കണക്കുകൾ പ്രകാരം ഇവയിൽ 2,700 പേർ സുരക്ഷാ സേനക്കാരും 9,300 നിരപരാധികളായ ജനങ്ങളുമാണ്. പോലീസ് ഇൻഫോർമാഴ്സ് അല്ലെങ്കിൽ ക്രോസ്ഫയറിൽ ഇരകളായവരാണ് ഇതിൽ ഭൂരിഭാഗം പേരും. എന്നാൽ മൂന്നുവര്‍ഷത്തിനിടെ രാജ്യത്തെ മാവോവാദി ആക്രമണങ്ങളില്‍ 25 ശതമാനത്തിന്റെ കുറവുണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
2011-14 കാലയളവിനെ അപേക്ഷിച്ച് 2014-17 ല്‍ മാവോവാദി ആക്രമണങ്ങളില്‍ 25 ശതമാനത്തിന്റെ കുറവും സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ 42 ശതമാനത്തിന്റെ കുറവുമാണുണ്ടായത്. 65 ശതമാനം മാവോയിസ്റ്റ് കേഡറുകൾ നീക്കം ചെയ്യുകയും 185 ശതമാനം മാവോയിസ്റ്റുകൾ കീഴടങ്ങിയതായും അധികൃതർ പറയുന്നു. പത്ത് സംസ്ഥാനങ്ങളിലെ 68 ജില്ലകള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ 90 ശതമാനവും 35 ജില്ലകളായി പരിമിതപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു.
ഇതിനായി സുരക്ഷ, വികസനം, പ്രാദേശിക സമുദായങ്ങളുടെ വികസനം അവകാശങ്ങളുടെ സംരക്ഷണം തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകികൊണ്ടുള്ള 'ദേശീയ നയവും ആസൂത്രണ പദ്ധതിയും' എന്ന പദ്ധതിക്ക് കേന്ദ്രസർക്കാർ രൂപം നൽകി. പദ്ധതിക്കുകീഴില്‍ മാവോവാദി ഭീഷണിയുള്ള മേഖലകളില്‍ 307 പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും 11,725 കോടി രൂപ ചെലവില്‍ 5412 കിലോമീറ്ററോളം റോഡ് നിര്‍മിക്കുകയും ചെയ്തു. ഒറ്റപ്പെട്ട പ്രദേശങ്ങളിലായി 2187 മൊബൈല്‍ ടവറുകള്‍, 358 പുതിയ ബാങ്ക് ശാഖകള്‍, 752 എ.ടി.എമ്മുകള്‍, 1789 പോസ്റ്റോഫീസുകള്‍ എന്നിവയും സ്ഥാപിച്ചു.
മാവോവാദി ഭീഷണി നേരിടാനായി കൂടുതല്‍ ഫണ്ട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം ധനമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിൽ സെക്യൂരിറ്റി അനുബന്ധ ചെലവ് സ്കീം (എസ്ആർഇ), സ്പെഷൽ ഇൻഫ്രാസ്ട്രക്ചർ സ്കീം (എസ്ഐഎസ്), സംയോജിത ആക്ഷൻ പ്ലാൻ (ഐഎപി), മറ്റു പദ്ധതികൾ തുടങ്ങിയവ കുറച്ച് കാലത്തേക്കും കൂടി നീട്ടുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
Summary: As many as 12,000 people have lost their lives in Maoist violence over the last two decades and of these, 2,700 were personnel of security forces. According to a statistics prepared by the home ministry, those killed include 9,300 innocent civilians who were either killed by the Naxals, labelling them as 'police informers', or were victims in crossfire.
Keywords: National, India, Maoists, Killed, Natives, Welfare Plan, Arrested, Naxal, Death, attack, News, Politics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.