മധ്യപ്രദേശ് പടക്കനിര്‍മാണശാലയിലെ സ്‌ഫോടനം: മരിച്ചവരുടെ എണ്ണം 17 ആയി
May 5, 2014, 11:20 IST
ഇന്‍ഡോര്‍: (www.kvartha.com 05.05.2014) മധ്യപ്രദേശിലെ ഉജ്ജെയ്‌നിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ എട്ട് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടും.ഉജ്ജെയ്‌നിലെ ബാധ്‌നഗറില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സ്‌ഫോടനം. പടക്കനിര്‍മാണ ശാലയിലെ തൊഴിലാളികളും അവരുടെ കുട്ടികളുമാണ് കൊല്ലപ്പെട്ടത്.
സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പടക്ക നിര്‍മാണ ശാലയുടെ ഉടമസ്ഥന്‍ യൂസുഫിനെ പോലീസ് അറസ്റ്റ് ചെയ്തു.
15 പേര്‍ സംഭവ സ്ഥലത്തുവെച്ചും രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
പടക്കശാലയില്‍ അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 1.5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരമായി നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.

Also Read:
മംഗലാപുരത്ത് വീട്ടിനുള്ളില്‍ സ്‌ഫോടനം; അമ്മയും മകനും മരിച്ചു
Keywords: Many Killed in Fire at Cracker Factory in Madhya Pradesh's Ujjain, Injured, Compensation, Woman, Children, Police, Arrest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.