MANUU | മൗലാന ആസാദ് നാഷണല്‍ ഉറുദു സര്‍വകലാശാലയില്‍ വിവിധ കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അഡ്മിഷന്‍ തുടരുന്നു; ഇത്തവണ പുതിയ 8 കോഴ്സുകള്‍ കൂടി
May 22, 2023, 13:15 IST
ഹൈദരാബാദ്: (www.kvartha.com) മൗലാന ആസാദ് നാഷണല്‍ ഉറുദു സര്‍വകലാശാല (MANUU) ഹൈദരാബാദിലെ മെയിന്‍ കാമ്പസ്, വിദൂര കാമ്പസുകള്‍, ടീച്ചര്‍ എജ്യുക്കേഷന്‍ കോളേജുകള്‍ (CTEs), രാജ്യത്തുടനീളമുള്ള പോളിടെക്‌നിക്കുകള്‍ എന്നിവിടങ്ങളിലെ 2023-2024 അധ്യയന വര്‍ഷത്തേക്കുള്ള കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശന പ്രക്രിയ തുടരുന്നു. നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (NAAC) 'എ പ്ലസ്' ഗ്രേഡ് അംഗീകരമുള്ള സ്ഥാപനമാണ് മൗലാന ആസാദ് നാഷണല്‍ ഉറുദു സര്‍വകലാശാല.
ഉറുദു മീഡിയം വഴി ഉന്നത വിദ്യാഭ്യാസ തലത്തില്‍ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന ഏക സര്‍വകലാശാല കൂടിയാണിത്. പിഎച്ച്ഡിയില്‍ ഉറുദു കള്‍ച്ചര്‍ സ്റ്റഡീസ്, കംപാരറ്റീവ് സ്റ്റഡീസ്, എം എസ് സി (ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി), എം.വോക് (മെഡിക്കല്‍ ഇമേജിംഗ് ടെക്‌നോളജി & മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി) എന്നീ കോഴ്സുകള്‍ ഈ വര്‍ഷം മുതല്‍ ആരംഭിക്കും.
രജിസ്ട്രാര്‍ പ്രൊഫ. ഇഷ്തിയാക് അഹമ്മദ് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, പ്രവേശന അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 28 ആണ്, അതേസമയം മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കോഴ്സുകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ജൂലൈ 24 വരെ സമര്‍പ്പിക്കാം.
കോഴ്‌സുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും admissionsregular(at)manuu(dot)edu(dot)in എന്ന ഇ-മെയില്‍ വിലാസത്തിലും 6207728673, 9866802414, 6302738370, 8527181670 എന്ന ഹെല്‍പ് ഡെസ്‌കിലും ലഭ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷകള്‍ www(dot)manuu(dot)edu(dot)in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Keywords: Education News, Malayalam News, MANUU News, Maulana Azad National Urdu University, MANUU Admission, MANUU starts admission process with 8 new courses.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.