SWISS-TOWER 24/07/2023

Defamation Suit | നടി തൃഷക്കും ഖുശ്ബുവിനും ചിരഞ്ജീവിക്കുമെതിരെ ഹൈകോടതിയില്‍ മാനനഷ്ടകേസ് നല്‍കി നടന്‍ മന്‍സൂര്‍ അലി ഖാന്‍; സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചതിന് 1 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം

 


ചെന്നൈ: (KVARTHA) നടി തൃഷക്കെതിരെ ഹൈകോടതിയില്‍ മാനനഷ്ടകേസ് നല്‍കി നടന്‍ മന്‍സൂര്‍ അലി ഖാന്‍. തൃഷയെ കൂടാതെ നടിയും ദേശീയ വനിതാ കമിഷന്‍ അംഗവുമായ ഖുശ്ബു, നടന്‍ ചിരഞ്ജീവി എന്നിവര്‍ക്കെതിരേയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മൂവരും തന്നെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം.

Aster mims 04/11/2022
Defamation Suit | നടി തൃഷക്കും ഖുശ്ബുവിനും ചിരഞ്ജീവിക്കുമെതിരെ ഹൈകോടതിയില്‍ മാനനഷ്ടകേസ് നല്‍കി നടന്‍ മന്‍സൂര്‍ അലി ഖാന്‍; സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചതിന് 1 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം

നടിക്കെതിരെയുള്ള ഖാന്റെ പ്രസ്താവന കടുത്ത പ്രതികരണത്തിന് ഇടയാക്കിയിരുന്നു. തൃഷ, ചിരഞ്ജീവി, ഖുശ്ബു സുന്ദര്‍ തുടങ്ങിയ അഭിനേതാക്കളും ലിയോയുടെ നിര്‍മാതാക്കളും എക്സ് (മുമ്പ് ട്വിറ്റര്‍) പോസ്റ്റുകളിലൂടെ പ്രസ്താവനയെ അപലപിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്‍സൂര്‍ അലി ഖാന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വീഡിയോ പൂര്‍ണമായി കാണാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നുമാണ് ഹര്‍ജിയിലെ ആരോപണം. ലിയോ സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലായിരുന്നു മന്‍സൂര്‍ അലി ഖാന്റെ തൃശയ്‌ക്കെതിരെയുള്ള വിവാദ പരാമര്‍ശം. സംഭവം വിവാദമായതോടെ വിഷയത്തില്‍ നടന്‍ മാപ്പു പറഞ്ഞിരുന്നു.

ഇതോടെ വിഷയം അവസാനിച്ചെന്ന് കരുതിയിരിക്കെയാണ് തൃഷക്കും താരങ്ങള്‍ക്കുമെതിരെ മന്‍സൂര്‍ അലി ഖാന്‍ രംഗത്തെത്തിയത്. നടന്റെ വിവാദ പ്രസ്താവനയില്‍ സ്വമേധയാ ദേശീയ വനിതാ കമിഷന്റെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തിരുന്നെങ്കിലും കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് തൃഷ അറിയിച്ചിരുന്നു. മന്‍സൂര്‍ അലി ഖാന്റെ കൂടെ ഇനിയൊരിക്കലും അഭിനയിക്കില്ലെന്ന് തൃഷ വ്യക്തമാക്കിയിട്ടുണ്ട്.

Keywords:  Mansoor Ali Khan files defamation suit before Madras High Court against Trisha, Chiranjeevi, Kushboo, Chennai, News, Defamation Suit, Madras High Court, Trisha, Chiranjeevi, Kushboo, Social Media, Allegation,  National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia