Attacked | 'മകന്‍ കാമുകിയേയുംകൊണ്ട് വീടുവിട്ടുപോയി വിവാഹംകഴിച്ചു; മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദനം'; 3പേര്‍ അറസ്റ്റില്‍

 


ബംഗ്ലൂരു: (KVARTHA) മകന്‍ കാമുകിയേയുംകൊണ്ട് വീടുവിട്ടുപോയി വിവാഹംകഴിച്ചതിന് പിന്നാലെ മാതാപിതാക്കളെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വീട്ടിലെത്തി മര്‍ദിച്ചതായി പരാതി. ചിക്കബെല്ലാപുര ഗുഡിബണ്ട താലൂകിലെ ദപ്പാര്‍ത്തി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. കേസില്‍ പെണ്‍കുട്ടിയുടെ പിതാവും മൂന്നു ബന്ധുക്കളും അറസ്റ്റിലായിട്ടുണ്ട്.

Attacked | 'മകന്‍ കാമുകിയേയുംകൊണ്ട് വീടുവിട്ടുപോയി വിവാഹംകഴിച്ചു; മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദനം'; 3പേര്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ദപ്പാര്‍ത്തി സ്വദേശിയായ മനോജാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് കാമുകി അങ്കിതയെ വിവാഹം കഴിച്ചത്. ഇതിന്റെ വൈരാഗ്യത്തിലാണ് മനോജിന്റെ മാതാപിതാക്കളെ അങ്കിതയുടെ ബന്ധുക്കള്‍ ആക്രമിച്ചത്. ഞായറാഴ്ചയാണ് കമിതാക്കള്‍ വീടുവിട്ടോടി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായത്. 

വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആണ്‍കുട്ടിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. വിവാഹം നിങ്ങളുടെ അറിവോടെയാണെന്ന് പറഞ്ഞ് പിതാവിനെയും മാതാവിനെയും ഇരുമ്പുവടിയും തടിക്കഷ്ണങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords:  Man's parents severely injured in assault after he elopes, marries girlfriend, Bengaluru, News, Attacked, Complaint, Police, Marriage, Eloped, Injured, Hospital, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia