മനോഹര്‍ പരീക്കര്‍ ഉള്‍പെടെ പത്തു പേര്‍ എതിരില്ലാതെ രാജ്യസഭയിലേക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലഖ്‌നൗ: (www.kvartha.com 12.11.2014) കേന്ദ്ര പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ മനോഹര്‍ പരീക്കര്‍ ഉള്‍പെടെ പത്തു പേര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ഉത്തര്‍പ്രദേശില്‍ നിന്നുമാണ്  പരീക്കര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ആകെ ഉണ്ടായിരുന്ന പതിനൊന്നു പത്രികകളില്‍ ഒരെണ്ണം തള്ളുകയുണ്ടായി. ഖമര്‍ അഹ്മദ് എന്നയാള്‍ സമര്‍പിച്ച  പത്രികയാണ്  തള്ളിയത്.

സമാജ്‌വാദി പാര്‍ട്ടി(എസ്.പി) ജനറല്‍ സെക്രട്ടറി റാം ഗോപാല്‍ യാദവ് ഉള്‍പെടെയുള്ള  ആറ് പേരും  എസ്.പി ടിക്കറ്റില്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടും.  നവംബര്‍ 13നാണ് ഫല പ്രഖ്യാപനം.
മനോഹര്‍ പരീക്കര്‍ ഉള്‍പെടെ പത്തു പേര്‍ എതിരില്ലാതെ രാജ്യസഭയിലേക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പയ്യന്നൂരില്‍ നിന്ന് മലേഷ്യയിലേക്ക് ഹണിമൂണിന് പോയ ദമ്പതികള്‍ അപകടത്തില്‍പെട്ടു
Keywords:  Manohar Parrikar, 9 others set to be elected unopposed to Rajya Sabha, Goa, Chief Minister, UP, Minister, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia