SWISS-TOWER 24/07/2023

നോട്ടു നിരോധനം മാമത്ത് ദുരന്തമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്; തീരുമാനം ജനങ്ങളുടെ മൗലിക അവകാശങ്ങളുടെ ലംഘനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 09.12.2016) കേന്ദ്രസര്‍ക്കാറിന്റെ നോട്ടു നിരോധനം മാമത്ത് ദുരന്തമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. നോട്ടുനിരോധിക്കാനുള്ള തീരുമാനം ജനങ്ങളുടെ മൗലിക അവകാശങ്ങളുടെ ലംഘനമാണ്. കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് ഇന്ത്യക്കാരുടെ അത്മവിശ്വാസം തകര്‍ത്തതായും ഒരു ദേശീയ മാദ്ധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ മന്‍മോഹന്‍ ആരോപിച്ചു.

നോട്ടു നിരോധനം മാമത്ത് ദുരന്തമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്; തീരുമാനം ജനങ്ങളുടെ മൗലിക അവകാശങ്ങളുടെ ലംഘനം

തീരുമാനം മാമത്ത് ദുരന്തത്തിന്റെ തുടക്കമാണെന്ന് പ്രവചിക്കുന്ന മന്‍മോഹന്‍ രാജ്യത്ത് ജി.ഡി.പി നിരക്കിലും തൊഴില്‍ നിരക്കിലും കാര്യമായ കുറവുണ്ടാകുമെന്ന വിലയിരുത്തലുകളും നടത്തി. ഇനി വരുന്ന മാസങ്ങള്‍ പ്രയാസങ്ങളുടേതായിരിക്കും. സാധാരണക്കാരായ ഇന്ത്യക്കാരെ തീരുമാനം സാരമായി ബാധിക്കും. എന്നാല്‍ കള്ളപ്പണക്കാരായ ആളുകള്‍ തീരുമാനത്തിലെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുമെന്നും അദ്ദേഹം പറയുന്നു. നേരത്തെ, സാമ്പത്തിക വിദഗ്ദന്‍ കൂടിയായ മന്‍മോഹന്‍ സിംഗ് നോട്ടു നിരോധനത്തെ സംഘടിത കുറ്റകൃത്യമെന്നും നിയമാനുസൃതമുള്ള കൊള്ളയെന്നും വിശേഷിപ്പിച്ചിരുന്നു.

മോഡിയുടെ എടുത്തു ചാടിയുള്ള തീരുമാനത്തിലൂടെ രാജ്യത്തെ കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ വിവിധ ശാഖകളാക്കി പിരിച്ചിട്ടുണ്ട്. അര്‍ദ്ധ രാത്രിയിലുണ്ടായ തീരുമാനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗത്തുണ്ടായ മുറിവുണക്കാന്‍ ഇനിയും സമയം എടുക്കുമെന്നും മന്‍മോഹന്‍ പറയുന്നു.

തീവ്രവാദികളെ പിടിക്കാനാണ് നോട്ടു നിരോധനമെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ രാജ്യത്തെ 90 ശതമാനം തൊഴിലാളികള്‍ക്കും വേതനം ലഭിക്കുന്നത് കറന്‍സി രൂപത്തിലാണ്. മാത്രവുമല്ല 60 കോടി ആളുകള്‍ക്ക് ബാങ്കുമായി ബന്ധപ്പെടാനുള്ള അവസരം ഇല്ലെന്നും മന്‍മോഹന്‍ ലേഖനത്തില്‍ പറയുന്നു.


Also Read:
അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബി ജെ പി പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു

Keywords: Manmohan Singh on Demonetisation: Making of a mammoth tragedy, New Delhi, Criticism, Allegation, Media, Fake money, Economic Crisis, Terrorism, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia