വ്യോമമാര്‍ഗ്ഗം രാജ്യത്തെ ചെറുനഗരങ്ങളെ ബന്ധപ്പെടുത്തും: പ്രധാനമന്ത്രി

 


ADVERTISEMENT

അജ്‌മീര്‍: രാജ്യത്തെമ്പാടും നൂറോളം വിമാനത്താവളങ്ങള്‍ രൂപീകരിച്ച് രാജ്യത്തെ ചെറുനഗരങ്ങളെ വ്യോമമാര്‍ഗ്ഗം ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി. രാജസ്ഥാനിലെ അജ്‌മീറില്‍ വിമാനത്താവളത്തിന് തറക്കല്ലിട്ട് സംസരിക്കുകയായിരുന്നു മന്‍മോഹന്‍സിംഗ്. വിമാനയാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ്കൂടി പരിഗണിച്ചായിരിക്കും ഈ പദ്ധതി നടപ്പാക്കുക എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതിപ്രകാരം തയ്യാറാക്കുന്ന വിമാനത്താവളം രാജസ്ഥാനിലെ അജ്മര്‍ജില്ലയിലെ കിഷന്‍ഗര്‍ഹിലാണ്.

161 കോടി രൂപ മുടക്കില്‍ നിര്‍മ്മിക്കുന്ന ഈ വിമാനത്താവളം പ്രദേശത്തെ സാമ്പത്തികമായും സാങ്കേതികമായും വികസനത്തിന് ആക്കംകൂട്ടും. അജ്‌മീറിലെ വിമാനത്താവളം വിഭാവനം ചെയ്യുന്നത് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയാണ്. 2000 മീറ്റര്‍ നീളത്തിലുള്ള റണ്‍വേയും 150 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുമാണ് വിമാനത്താവളത്തിന് ഉണ്ടായിരിക്കുക.

വ്യോമമാര്‍ഗ്ഗം രാജ്യത്തെ ചെറുനഗരങ്ങളെ ബന്ധപ്പെടുത്തും: പ്രധാനമന്ത്രി2020 ഓടെ വിമാനയാത്രക്കാരുടെ എണ്ണം 30 കോടി കവിയുമെന്നും ഇതിനെ അഭിമുഖീകരിക്കുന്നതിനുവേണ്ടി സര്‍ക്കാരും സ്വകാര്യകമ്പനികളും കൂടുതല്‍ നിക്ഷേപം
നടത്തുമെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.

Keywords: Home Minister, Manmohan Singh, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia