SC Report | മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാനും ക്രമസമാധാനം സംരക്ഷിക്കാനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു? വിശദമായ റിപോര്‍ട് ആവശ്യപ്പെട്ട് സുപ്രീം കോടതി
Jul 3, 2023, 17:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇംഫാല്‍: (www.kvartha.com) മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാനും ക്രമസമാധാനം സംരക്ഷിക്കാനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നതിന്റെ വിശദമായ റിപോര്‍ട് ആവശ്യപ്പെട്ട് സുപ്രീം കോടതി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍കാരിനോട് റിപോര്‍ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.
വീട് നഷ്ടപ്പെട്ടവര്‍ക്കും കലാപത്തിന് ഇരയായവര്‍ക്കും പുനരധിവാസ കാംപുകള്‍ ഒരുക്കല്‍, സേനയെ വിന്യസിക്കല്‍, ക്രമസമാധാന പാലനം തുടങ്ങിയവയ്ക്ക് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് ജൂലൈ 10നകം അറിയിക്കണമെന്നാണ് നിര്‍ദേശം. ആക്രമണങ്ങളില്‍നിന്ന് ന്യൂനപക്ഷമായ കുക്കി വിഭാഗത്തിന് സൈനിക സംരക്ഷണം ഒരുക്കണമെന്നും അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.
കേന്ദ്ര-സംസ്ഥാന സര്‍കാറുകള്‍ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജെനറല്‍ തുഷാര്‍ മേത്ത, സംസ്ഥാനത്തെ സാഹചര്യം പതുക്കെയാണെങ്കിലും മെച്ചപ്പെട്ടുവരികയാണെന്ന് കോടതിയെ അറിയിച്ചു. പൊലീസിന് പുറമെ മണിപ്പൂര്‍ റൈഫിള്‍സ്, സിഎപിഎഫ്, മണിപ്പൂര്‍ കമാന്‍ഡോകള്‍ തുടങ്ങിയവരെയെല്ലാം അക്രമങ്ങള്‍ തടയാന്‍ നിയോഗിച്ചിട്ടുണ്ടെന്നും കര്‍ഫ്യൂ 24 മണിക്കൂറില്‍നിന്ന് അഞ്ച് മണിക്കൂറായി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വിഷയം വര്‍ഗീയ രീതിയില്‍ എടുക്കരുതെന്ന് കുക്കി വിഭാഗത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കോളിന് ഗോണ്‍സാല്‍വസിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, കുക്കികള്‍ക്കെതിരെ ഭരണകൂടം സ്പോണ്സര് ചെയ്ത കലാപമാണ് നടക്കുന്നതെന്ന് കോളിന് ഗോണ്‍സാല്‍വസ് തിരിച്ചടിച്ചു. ഒരു വാര്‍ത്താ പരിപാടിക്കെത്തിയ സായുധ സംഘം തങ്ങള്‍ കുക്കികളെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും അവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മേയ്തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ മേയ് മൂന്നിന് ആരംഭിച്ച കലാപത്തില്‍ ഇതുവരെ 120ഓളം പേര് കൊല്ലപ്പെടുകയും 3000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പേര് ഭവനരഹിതരായി. ഇതിനിടെ ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്ചകളൊന്നും തന്നെ ഫലം കണ്ടില്ല.
ഒന്നരമാസത്തോളമായി കലാപം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ പുറത്താക്കി രാഷ്ട്രപതിഭരണം ഏര്‍പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയെ പുറത്താക്കാനോ രാഷ്ട്രപതിഭരണം ഏര്‍പെടുത്താനോ ബി ജെ പി ഭരണകൂടം ആലോചിക്കുക പോലും ചെയ്യുന്നില്ല. ഇതിനെതിരെ വ്യാപക വിമര്‍ശമാണ് ഉയരുന്നത്.

Keywords: Manipur violence: Supreme Court seeks ‘detailed status report’ from state government, Manipur, Imphal, News, Politics, Manipur Violence, Supreme Court, Report, Protection, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.