Govt Order | മണിപ്പൂര്‍ അക്രമം: കലാപകാരികളെ കണ്ടാല്‍ വെടിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു; അസാധാരണ നടപടി

 


ഇംഫാല്‍: (www.kvartha.com) മണിപ്പൂരിലെ അക്രമ സംഭവങ്ങള്‍ക്കിടയില്‍, കലാപകാരികളെ കണ്ടാല്‍ വെടിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അങ്ങേയറ്റത്തെ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഭരണസംവിധാനം ഇത്തരം നടപടികള്‍ സ്വീകരിക്കാവൂ എന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.
        
Govt Order | മണിപ്പൂര്‍ അക്രമം: കലാപകാരികളെ കണ്ടാല്‍ വെടിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു; അസാധാരണ നടപടി

മണിപ്പൂരില്‍, ഗോത്രവര്‍ഗക്കാരും ഭൂരിപക്ഷമായ മെയ്‌തേയ് സമുദായവും തമ്മില്‍ കുറച്ച് ദിവസങ്ങളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷം ബുധനാഴ്ച രാത്രി അക്രമത്തിലേക്ക് വഴിമാറി. ഇതിനുശേഷം, സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യത്തിന്റെയും അസം റൈഫിള്‍സിന്റെയും നിരവധി ടീമുകളെ ഉടന്‍ തന്നെ വിന്യസിച്ചു. അക്രമത്തെത്തുടര്‍ന്ന് 9,000-ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

സാഹചര്യം കണക്കിലെടുത്ത്, ഇംഫാല്‍ വെസ്റ്റ്, കച്ചിംഗ്, തൗബല്‍, ജിരിബാം, ബിഷ്ണുപൂര്‍ ജില്ലകളിലും ആദിവാസി ആധിപത്യമുള്ള ചുരാചന്ദ്പൂര്‍, കാങ്പോക്പി, തെങ്നൗപാല്‍ ജില്ലകളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സംസ്ഥാനമൊട്ടാകെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമാധാനത്തിനായി സര്‍ക്കാരുമായി സഹകരിക്കാന്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.

Keywords: Malayalam News, Kerala News, Manipur violence, Politics, Political News, Manipur Violence, Manipur violence: Govt issues shoot at sight orders.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia