Internet Ban | മണിപ്പൂരില്‍ 2 മാസമായി തുടരുന്ന ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഭാഗികമായി പിന്‍വലിക്കണം; സര്‍കാരിനോട് ഹൈകോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇംഫാല്‍: (www.kvartha.com) മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഭാഗികമായി പിന്‍വലിക്കണമെന്ന് സര്‍കാരിനോട് മണിപ്പൂര്‍ ഹൈകോടതി. ഒപ്ടികല്‍ ഫൈബര്‍ കണക്ഷന്‍ ഉള്ളവര്‍ക്കും ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകളിലും സേവനം പുനസ്ഥാപിക്കണമെന്നാണ് നിര്‍ദേശം. ജസ്റ്റിസ് എന്‍ ബിരേന്‍ സിങ്ങ് ആണ് നിര്‍ദേശം നല്‍കിയത്. ഇതോടെ സര്‍കാര്‍ ഓഫിസുകളിലും വീടുകളിലും ക്രമസമാധാനത്തെ ബാധിക്കാത്ത തരത്തില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും.

ഇവരുടെ പൂര്‍ണ ഉത്തരവാദിത്വത്തിലാകും സേവനം പുനസ്ഥാപിക്കുക. വേഗത കുറച്ച് സേവനം നല്‍കുന്നതാകും സര്‍കാര്‍ പരിഗണിക്കുക. ഇതിനായുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണെന്ന് സര്‍കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടുമാസമായി തുടരുന്ന ഇന്റര്‍നെറ്റ് നിരോധനം ബിലുകള്‍ അടയ്ക്കുന്നതിനെയും, സ്‌കൂള്‍ കോളജ് പ്രവേശനം, പരീക്ഷകള്‍, വ്യാപാരം തുടങ്ങിയവയെ ബാധിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് നിരവധി ആളുകളാണ് ഹൈകോടതിയെ സമീപിച്ചത്. തുടര്‍ന്ന് ജൂണ്‍ 25ന് ചില പ്രദേശങ്ങളില്‍ നിയന്ത്രിതമായി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചിരുന്നു.

മേയ് മൂന്നിന് ആരംഭിച്ച കലാപത്തെ തുടര്‍ന്നാണ് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനം സര്‍കാര്‍ റദ്ദാക്കിയത്. പട്ടികവര്‍ഗ (ST) പദവി ആവശ്യപ്പെടുന്നതിനെച്ചൊല്ലി മലയോര ഭൂരിഭാഗമായ കുക്കി ഗോത്രക്കാരും താഴ്വരയില്‍ ഭൂരിപക്ഷമുള്ള മെയ്തികളും തമ്മിലുള്ള പോരാണ് കലാപത്തിനിടയാക്കിയത്. കലാപം സംബന്ധിച്ച് വ്യാജ പ്രചരണം നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നിരോധനം.

Internet Ban | മണിപ്പൂരില്‍ 2 മാസമായി തുടരുന്ന ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഭാഗികമായി പിന്‍വലിക്കണം; സര്‍കാരിനോട് ഹൈകോടതി

അപ്പോള്‍ തന്നെ ഒരുവിഭാഗം ആളുകള്‍ ഇതുകൊണ്ട് കലാപം എത്രത്തോളം നിയന്ത്രിക്കാനാകുമെന്ന ചോദ്യമുയര്‍ത്തിയിരുന്നു. എന്നിട്ടും കലാപം അനിയന്ത്രിതമാകുകയായിരുന്നു. രണ്ടുമാസമായി തുടരുന്ന കലാപത്തിലും വെടിവയ്പ്പിലും നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. ഇതുവരെ 124 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 3,000 പേര്‍ക്ക് പരുക്കേറ്റിരുന്നു.

Keywords:  Manipur High Court Orders Partial Lifting Of 2-Month-Long Internet Ban, Imphal, News, Politics, Gun Attack,  Allegation, Manipur High Court, Internet Ban, Clash, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia