Mangoes Stolen | 2.5 ലക്ഷം രൂപ വിലയുള്ള മാമ്പഴങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു; പിന്നാലെ തോട്ടത്തില്‍നിന്ന് മോഷണം പോയതായി പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭുവനേശ്വര്‍: (www.kvartha.com) ആഗോള വിപണിയില്‍ കിലോയ്ക്ക് 2.5 ലക്ഷം രൂപ വിലവരുന്ന മാമ്പഴം ഒഡീഷയിലെ നുവാപാഡ ജില്ലയിലെ ഫാമില്‍ നിന്ന് മോഷണം പോയതായി പരാതി. കര്‍ഷകനായ ലക്ഷ്മിനാരായണന്റെ തോട്ടത്തിലാണ് മോഷണം നടന്നത്. 

ഫാം ഉടമയായ ലക്ഷ്മിനാരായണന്‍ മാമ്പഴത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടതിന് തൊട്ടുപിന്നാലെയാണ് തോട്ടത്തില്‍ നിന്ന് മാമ്പഴങ്ങള്‍ കാണാതായത്. തന്റെ തോട്ടത്തിലെ മാമ്പഴത്തിന്റെ പ്രത്യേകതയും മൂല്യവും മനസ്സിലാക്കിയ അദ്ദേഹം ഈ വാര്‍ത്ത ആവേശത്തോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ് പാരയായത്.

തന്റെ ഫാമില്‍ 38 ഇനം മാമ്പഴങ്ങളാണ് കൃഷി ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ഒരു ദിവസം പിന്നിട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഫാമില്‍ നിന്ന് വിലപിടിപ്പുള്ള നാല് മാമ്പഴങ്ങളാണ് മോഷണം പോയതെന്ന് പരാതിയില്‍ പറയുന്നു. ഇത് വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് ലക്ഷ്മിനാരായണന്‍ പ്രതികരിച്ചത്.

അതേസമയം, ആഗോള വിപണിയില്‍ ലക്ഷങ്ങള്‍ മൂല്യമുള്ള മാമ്പഴം മോഷണം പോയ വിവരം അറിഞ്ഞ് മറ്റ് കര്‍ഷകരും ആശങ്കയിലാണ്.

Aster mims 04/11/2022
Mangoes Stolen | 2.5 ലക്ഷം രൂപ വിലയുള്ള മാമ്പഴങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു; പിന്നാലെ തോട്ടത്തില്‍നിന്ന് മോഷണം പോയതായി പരാതി


Keywords:  News, National, National-News, Mangoes, Stolen, Odisha, Orchard, Social Media, Online Pics, Mangoes worth Rs 2.5 lakh/kg stolen from Odisha orchard after owner posts pics online 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia