ആശുപത്രി രേഖകളില്‍ ജനിച്ചത് പെണ്‍കുട്ടി, എന്നാല്‍ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ നല്‍കിയത് ആണ്‍കുഞ്ഞിനെ; അധികൃതര്‍ക്കെതിരെ പരാതിയുമായി കുഞ്ഞിന്റെ പിതാവ്
Oct 16, 2021, 19:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മന്ഗ്ലൂര്: (www.kvartha.com 16.10.2021) ആശുപത്രി രേഖകളില്‍ ജനിച്ചത് പെണ്‍കുട്ടി, എന്നാല്‍ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ നല്‍കിയത് ആണ്‍കുഞ്ഞിനെ. അധികൃതര്‍ക്കെതിരെ പൊലീസില്‍ പരാതിയുമായി കുഞ്ഞിന്റെ പിതാവ്. മന്ഗ്ലൂര് സര്‍കാര്‍ ലേഡി ഗോഷന്‍ ആശുപത്രിയിലാണ് സംഭവം. കുന്ദാപൂര്‍ കോടേശ്വര സ്വദേശി മുസ്തഫയാണ് പരാതിക്കാരന്.
ഭാര്യ പ്രസവിച്ചപ്പോള്‍ പെണ്‍കുഞ്ഞാണെന്നാണ് ആശുപത്രിയിലെ ജീവനക്കാര്‍ തങ്ങളെ അറിയിച്ചിരുന്നത്. തുടര്‍ന്ന് കുഞ്ഞിന് ആരോഗ്യമില്ലെന്ന് പറഞ്ഞാണ് തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്നും മുസ്തഫ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നീതിവേണമെന്നാണ് മുസ്തഫയുടെ ആവശ്യം.
സംഭവത്തെ കുറിച്ച് സിറ്റി പൊലീസ് കമിഷണര്‍ എന്‍ ശശികുമാര്‍ പറയുന്നത് ഇങ്ങനെയാണ്;
മുസ്തഫയുടെ പരാതിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആശുപത്രി രേഖകള്‍ പരിശോധിച്ച് വേണ്ടി വന്നാല്‍ ഡി എന്‍ എ പരിശോധന അടക്കമുള്ളവ നടത്തും. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷം മാത്രമേ മറ്റു നടപടികളിലേക്ക് കടക്കൂ എന്നും അദ്ദേഹം പറഞ്ഞു.
കൃത്രിമം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ നിയമ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുപക്ഷെ ജനനസമയത്ത് കുഞ്ഞിന്റെ ലിംഗം എഴുതിയതില്‍ വന്ന പിഴവാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതായാലും സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടുത്ത നടപടിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
സെപ്തംബര്‍ 27 ന് മുസ്തഫയുടെ ഭാര്യ അംറീന് പെണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ 17 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തി. എന്നാല്‍ വ്യാഴാഴ്ച കുഞ്ഞിനെ തിരികെ നല്കുമ്പോള് പെണ്‍കുഞ്ഞിന് പകരം ആണ്‍കുഞ്ഞിനെയാണ് നല്‍കിയതെന്ന് മന്ഗ്ലൂര് നോര്‍ത് പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ മുസ്തഫ ആരോപിക്കുന്നു.
ഭാര്യ പ്രസവിച്ചപ്പോള്‍ പെണ്‍കുഞ്ഞാണെന്നാണ് ആശുപത്രിയിലെ ജീവനക്കാര്‍ തങ്ങളെ അറിയിച്ചിരുന്നത്. തുടര്‍ന്ന് കുഞ്ഞിന് ആരോഗ്യമില്ലെന്ന് പറഞ്ഞാണ് തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്നും മുസ്തഫ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നീതിവേണമെന്നാണ് മുസ്തഫയുടെ ആവശ്യം.
സംഭവത്തെ കുറിച്ച് സിറ്റി പൊലീസ് കമിഷണര്‍ എന്‍ ശശികുമാര്‍ പറയുന്നത് ഇങ്ങനെയാണ്;
മുസ്തഫയുടെ പരാതിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആശുപത്രി രേഖകള്‍ പരിശോധിച്ച് വേണ്ടി വന്നാല്‍ ഡി എന്‍ എ പരിശോധന അടക്കമുള്ളവ നടത്തും. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷം മാത്രമേ മറ്റു നടപടികളിലേക്ക് കടക്കൂ എന്നും അദ്ദേഹം പറഞ്ഞു.
കൃത്രിമം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ നിയമ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുപക്ഷെ ജനനസമയത്ത് കുഞ്ഞിന്റെ ലിംഗം എഴുതിയതില്‍ വന്ന പിഴവാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതായാലും സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടുത്ത നടപടിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
Keywords: Mangaluru: Newborn girl 'swapped' with boy during discharge, Mangalore, News, Hospital, Treatment, Child, Police, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.