മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ സഹപ്രവര്‍ത്തകര്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചെന്ന സംഭവത്തില്‍ 6 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

മന്‍ഗ്ലൂറു: (www.kvartha.com 25.12.2021) മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ സഹപ്രവര്‍ത്തകര്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചെന്ന സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. മന്‍ഗ്ലൂറുവില്‍ മീന്‍പിടിത്ത തൊഴിലാളിയായ യുവാവിന് നേരെയാണ് സഹപ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായത്.

മന്‍ഗ്ലൂറു ബന്ദര്‍ തുറമുഖത്തെ മീന്‍പിടിത്ത തൊഴിലാളി ആന്ധ്രാ സ്വദേശി വൈല ഷിനുവിനുനേരെയാണ് ആക്രമണം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും തുടര്‍ന്ന് ആന്ധ്രാസ്വദേശികളായ ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കറപിംഗര രവി(27), കൊണ്ടുരു പൊലയ്യ(23), അവുലു രാജകുമാര്‍(26), പ്രളയ കാവേരി ഗോവിന്ദയ്യ(47), കട്ടങ്കരി മനോഹര്‍(21), വോടുകുറി ജലയ്യ(30) എന്നിവരാണ് അറസ്റ്റിലായത്.

മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ സഹപ്രവര്‍ത്തകര്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചെന്ന സംഭവത്തില്‍ 6 പേര്‍ അറസ്റ്റില്‍


 '

Keywords:  Mangaluru: Fishermen assault colleague over alleged mobile phone theft, Mangalore, News, Local News, Attack, Social Media, Injured, Police, Arrested, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia