Missing Student | 'ഇഷ്ടമുള്ള ആളെ സ്‌നേഹിക്കാന്‍ അവകാശമുണ്ട്, ജീവിതം നയിക്കാനുള്ള പക്വതയുമുണ്ട്'; മംഗ്‌ളൂറില്‍നിന്ന് കാണാതായ പിഎച്ഡി വിദ്യാര്‍ഥിനി ഖത്വറില്‍ എത്തിയെന്ന് പൊലീസ്; സംഭവം ലൗ ജിഹാദ് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെ

 


മംഗ്‌ളൂറു: (KVARTHA) കഴിഞ്ഞ ദിവസം കാണാതായ പിഎച്ഡി വിദ്യാര്‍ഥിനി വിദേശത്ത് എത്തിയെന്ന് ഉള്ളാള്‍ പൊലീസ്. സന്ദര്‍ശക വിസയിലാണ് ചൈത്ര ഖത്വറിലേക്ക് പോയതെന്ന് സ്ഥിരീകരിച്ചതായും യുവതിയുടെ സന്ദേശം ലഭിച്ചതായും പൊലീസ് അറിയിച്ചു. 

മഡൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ചൈത്രയെ ഫെബ്രുവരി 17നാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ 'ലൗ ജിഹാദ്' ആണെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. 

ഉള്ളാള്‍ പൊലീസ് പറയുന്നത്: ഖത്വറില്‍ എത്തിയതായി പൊലീസിന് അയച്ച ഇമെയില്‍ സന്ദേശത്തില്‍ ചൈത്ര അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഖത്വറില്‍ എത്തിയെന്ന് സ്ഥിരീകരിച്ചത്. തീരുമാനങ്ങള്‍ എടുക്കാന്‍ തനിക്ക് പക്വതയുണ്ടെന്നും ആരുടെയും സമ്മര്‍ദനത്തിന് വഴങ്ങിയല്ല താന്‍ പോയതെന്നും ചൈത്ര വ്യക്തമാക്കിയിരുന്നു. 

'ഇഷ്ടമുള്ള ഒരാളെ സ്‌നേഹിക്കാന്‍ അവകാശമുണ്ട്. ജീവിതം നയിക്കാനുള്ള പക്വതയുമുണ്ട്. ഞാന്‍ ആരുടെയും ഒരു സമ്മര്‍ദത്തിനും വഴങ്ങിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ഖത്വറില്‍ വന്നത്. ഞാന്‍ പ്രായപൂര്‍ത്തിയായ ആളാണ്. എനിക്ക് ജീവിക്കാന്‍ അവകാശമില്ലേ? എനിക്ക് സ്‌നേഹിക്കാന്‍ അവകാശമില്ലേ.'- ഇമെയില്‍ സന്ദേശത്തിന്റെ ഉള്ളടക്കത്തില്‍ ഇങ്ങനെ പറയുന്നു.  

വിദ്യാര്‍ഥിനിയെ കാണാതായെന്ന പരാതിയ്ക്ക് പിന്നാലെ നടത്തിയ അന്വേഷണത്തില്‍, ചൈത്ര സ്‌കൂടറില്‍ സൂറത്കലില്‍ എത്തിയായി വ്യക്തമായിരുന്നു. ശേഷം വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊകേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ബെംഗ്‌ളൂറില്‍ എത്തിയെന്ന വിവരം ലഭിച്ചു.

Missing Student | 'ഇഷ്ടമുള്ള ആളെ സ്‌നേഹിക്കാന്‍ അവകാശമുണ്ട്, ജീവിതം നയിക്കാനുള്ള പക്വതയുമുണ്ട്'; മംഗ്‌ളൂറില്‍നിന്ന് കാണാതായ പിഎച്ഡി വിദ്യാര്‍ഥിനി ഖത്വറില്‍ എത്തിയെന്ന് പൊലീസ്; സംഭവം ലൗ ജിഹാദ് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെ

മജസ്റ്റിക് ബസ് സ്റ്റാന്‍ഡിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് ബെംഗ്‌ളൂറില്‍ എത്തിയതായി കണ്ടെത്തിയത്. ഇതിനിടെ യുവതിയെ കാണാതായെന്ന പരാതിക്ക് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആണ്‍സുഹൃത്തായ ശാരൂഖ് എന്ന യുവാവിനെ മധ്യപ്രദേശില്‍നിന്ന് പിടികൂടിയിരുന്നു. ചൈത്രയെ ഡെല്‍ഹിയിലാക്കിയശേഷം മധ്യപ്രദേശിലെ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. 

ബെംഗ്‌ളൂറില്‍നിന്ന് മുംബൈ, ഗോവ വഴി ശാരൂഖിനൊപ്പം ഹിമാചല്‍ പ്രദേശിലേക്കാണ് ആദ്യം ചൈത്ര പോയത്. ഇവിടെ നിന്ന് ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഖത്വറിലേക്ക് പോവുകയായിരുന്നു. യാത്രയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തത് ശാരൂഖ് ആയിരുന്നുവെന്നും ചൈത്രയും ശാരൂഖും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നുവെന്നാണ് നിഗമനമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: News, National, National-News, Police-News, Missing Girl, PhD Student, Chaitra Hebbar, Gone, Abroad, Qatar, Police, Mangaluru News, Ullal Police, Email, Message, Mangaluru: Don't I have right to live, love - Missing Chaithra Hebbar to Ullal police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia