SWISS-TOWER 24/07/2023

മംഗളൂരു എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ചത് പ്രതിക്ക് ജോലി നിഷേധിച്ചതിലുള്ള വൈരാഗ്യം കൊണ്ടാണെന്ന് പോലീസ്

 


ADVERTISEMENT

മംഗളൂരു: (www.kvartha.com 22.01.2020) മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വെക്കുന്നതിലേക്ക് നയിച്ചത് ജോലി നിഷേധിച്ചതിലുള്ള വൈരാഗ്യമാണെന്ന് പോലീസ്. ബംഗളൂരു എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ ജോലി നിഷേധിച്ചതിലെ വൈരാഗ്യം മൂലമാണ് ആദിത്യറാവു മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വെച്ചതെന്നാണ് പോലീസ് പറയുന്നത്.

എഞ്ചിനീയറിങ്ങിലും എംബിഎയിലും ബിരുദമുള്ള റാവു 2012ലാണ് ജോലി തേടി ബംഗളൂരുവിലെത്തുന്നത്. ബംഗളൂരുവില്‍ റാവുവിന് സ്വകാര്യ ബാങ്കില്‍ ജോലി ലഭിച്ചു. വൈകാതെ തന്നെ മംഗളൂരുവിലേക്ക് തിരിച്ച് പോയ റാവു ആറ് മാസം സെക്യൂരിറ്റി ജീവനക്കാരന്റെ ജോലി നോക്കിയ ശേഷം ഉഡുപ്പിയിലെ ഒരു മഠത്തില്‍ പാചകക്കാരനായി. പിന്നീട് ബംഗളൂരുവിലെത്തി ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ചേര്‍ന്നു.

മംഗളൂരു എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ചത് പ്രതിക്ക് ജോലി നിഷേധിച്ചതിലുള്ള വൈരാഗ്യം കൊണ്ടാണെന്ന് പോലീസ്

അത് ഉപേക്ഷിച്ച് ബംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരന്റെ ജോലിക്കായി ശ്രമിച്ചെങ്കിലും രേഖകള്‍ കൃത്യമല്ലാത്തതിനെ തുടര്‍ന്ന് അവസരം ലഭിച്ചില്ല. കഴിഞ്ഞ രണ്ട് മാസം മുതൽ ക്വാളിറ്റി ഹോട്ടലിന്റെ ബാർ ആൻഡ് റെസ്റ്റോറന്റ് വിഭാഗത്തിൽ ആദിത്യ ബില്ലിംഗ് ജോലികൾ ചെയ്യുകയായിരുന്നു. പോലീസ് വ്യക്തമാക്കി.

ബംഗളൂരു വിമാനത്താവളത്തില്‍ ബോംബുണ്ടെന്ന വ്യാജ ഭീഷണി സന്ദേശം നല്‍കിയതിന് റാവു ആറ് മാസം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Karnataka, National, Air Plane, Airport, Engineers, Mangalore, Bomb, Police, Mangaluru: Adithya stayed with family, worked for city hotel, remained aloof

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia