Malayali Arrested | പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 3 പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം; മലയാളിയായ എംബിഎ വിദ്യാര്‍ഥി അറസ്റ്റില്‍

 


മംഗ്‌ളൂറു: (KVARTHA) ദക്ഷിണ കന്നഡയിലെ കടമ്പയില്‍ പരീക്ഷയ്ക്ക് പോകുന്നതിനിടെ മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം. കടമ്പയിലെ ഗവ. പിയു കോളജിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ മലയാളി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച (04.03.2024) രാവിലെയാണ് ആസിഡ് ആക്രമണം നടന്നത്. രണ്ടാം പിയുസിയില്‍ പഠിക്കുന്ന അലീന സിബി, അര്‍ച്ചന, അമൃത എന്നിവര്‍ക്കാണ് പരുക്കേറ്റത്. മലപ്പുറം ജില്ലക്കാരനായ എം ബി എ വിദ്യാര്‍ഥി അബിന്‍ (23) ആണ് അറസ്റ്റിലായത്.

Malayali Arrested | പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 3 പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം; മലയാളിയായ എംബിഎ വിദ്യാര്‍ഥി അറസ്റ്റില്‍

ദക്ഷിണ കന്നഡ എസ്പി സിബി ഋശ്യന്ത് പറയുന്നത്: പരീക്ഷാ ഹാളില്‍ പ്രവേശിക്കാനൊരുങ്ങുന്നതിനിടെയാണ് ഇയാള്‍ ആസിഡ് ഒഴിച്ചത്. പൊള്ളലേറ്റ വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടത്തില്‍ മലയാളിയായ പെണ്‍കുട്ടിക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. തൊട്ടടുത്തിരുന്ന മറ്റ് രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് നിസാരമായാണ് പൊള്ളലേറ്റത്.

വിദ്യാര്‍ഥിനികള്‍ സ്‌കൂളിന്റെ ബാല്‍കണിയിലിരുന്ന് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. അതിനുശേഷം പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പാണ് മാസ്‌കും തൊപ്പിയും ധരിച്ചെത്തിയ യുവാവ് ആസിഡ് ആക്രമണം നടത്തിയത്. പ്രണയ പരാജയമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:
News, National, National-News, Crime-News, Mangalore News, Kadaba, Dakshina Kannada, Malayali, Youth, Arrested, Acid Attack, Police, MBA Student, School, Examination, Mangalore: Malayali Youth Arrested in Acid Attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia