Tattoo | കൈയില്‍ മത ചിഹ്നം ടാറ്റൂ കുത്തിയതിന് സേനാ റിക്രൂട് മെന്റില്‍ നിന്നും പുറംതള്ളപ്പെട്ടെന്ന പരാതിയുമായി യുവാവ് ഹൈകോടതിയില്‍; ഉണ്ടായത് ആശ്വാസ നടപടി
Nov 11, 2022, 15:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) കൈയില്‍ മത ചിഹ്നം ടാറ്റൂ കുത്തി എന്നതിന്റെ പേരില്‍ സേനാ റിക്രൂട് മെന്റില്‍ നിന്നും പുറംതള്ളപ്പെട്ടയാള്‍ക്ക് ആശ്വാസ നടപടിയുമായി ഹൈകോടതി. ടാറ്റൂ നീക്കം ചെയ്ത ശേഷം മെഡികല്‍ ബോര്‍ഡിനു മുമ്പാകെ ഹാജരാവാന്‍ യുവാവിന് ഹൈകോടതി അനുമതി നല്‍കി. മെഡികല്‍ ബോര്‍ഡ് യോഗ്യമെന്നു കണ്ടെത്തുന്ന പക്ഷം നിയമ നടപടികളിലേക്കു കടക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് ഡെല്‍ഹി ഹൈകോടതി നിര്‍ദേശിക്കുകയും ചെയ്തു.
കേന്ദ്ര സായുധ പൊലീസ് സേന, എന്‍ഐഎ തുടങ്ങിയവയിലേക്കുള്ള റിക്രൂട് മെന്റിലാണ് ടാറ്റൂ കുത്തി എന്ന ഒറ്റ കാരണം കൊണ്ട് യുവാവിന് അയോഗ്യത കല്‍പിച്ചത്. മത ചിഹ്നം ടാറ്റൂ കുത്തിയത് അസ്വീകാര്യമാണെന്നും മാര്‍ഗ നിര്‍ദേശത്തിനു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരെയാണ് യുവാവ് കോടതിയെ സമീപിച്ചത്.
തുടര്‍ന്ന് ലേസര്‍ ശസ്ത്രക്രിയയിലൂടെ ടാറ്റൂ നീക്കം ചെയ്യാന്‍ തയാറാണെന്ന് യുവാവ് കോടതിയെ അറിയിച്ചു. ഇതൊഴികെ മറ്റ് അയോഗ്യതയൊന്നും തന്നില്‍ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും യുവാവ് പറഞ്ഞു.
സല്യൂട് ചെയ്യുന്ന കയ്യുടെ മടമ്പിലാണ് ടാറ്റൂ കുത്തിയിട്ടുള്ളത്. അത് ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണെന്നാണ് സര്‍കാര്‍ കോടതിയില്‍ വാദിച്ചത്.
ടാറ്റൂ നീക്കം ചെയ്ത ശേഷം പുതിയ മെഡികല്‍ ബോര്‍ഡിനു മുമ്പാകെ ഹാജരാവാന്‍ യുവാവിന് അനുമതി നല്‍കി ഹര്‍ജി തീര്‍പ്പാക്കുകയാണെന്ന് കോടതി അറിയിച്ചു. മെഡികല്‍ ബോര്‍ഡ് യോഗ്യനാണെന്നു കണ്ടെത്തുന്ന പക്ഷം നിയമന നടപടികളിലേക്കു കടക്കാന്‍ സര്‍കാരിനോട് കോടതി നിര്‍ദേശിച്ചു.
Keywords: Man with religious tattoo in hand found unfit for central forces moves HC, New Delhi, News, High Court, Religion, NIA, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

