Smartphone | ട്വിറ്ററില്‍ ഒരു ട്വീറ്റിന് കമന്റിട്ടതിന് യുവാവിന് കിട്ടിയത് സ്മാര്‍ട് ഫോണ്‍; സംഭവം ഇങ്ങനെ
Dec 23, 2022, 13:11 IST
ന്യൂഡെല്‍ഹി: (www.kvartha.com) വെറുതെയിരുന്നപ്പോള്‍ ട്വിറ്ററില്‍ ഒരു ട്വീറ്റിന് കമന്റിട്ടതിന് യുവാവിന് കിട്ടിയത് സ്മാര്‍ട് ഫോണ്‍. നതിംഗ് ടെക്‌നോളജി ലിമിറ്റഡ് സംഘടിപ്പിച്ച രസകരമായ ഒരു കമന്റ് മത്സരത്തിനാണ് യുവാവിന് സ്മാര്‍ട് ഫോണ്‍ ലഭിച്ചത്.
സ്മാര്‍ട് ഫോണ്‍ കംപനിയുടെ സിഇഒയും സ്ഥാപകനുമായ കാള്‍ പേയ് തന്റെ ട്വിറ്റര്‍ അകൗണ്ടില്‍ ഡിസംബര്‍ 21 -ന് ഒരു പോസ്റ്റിട്ടു. തന്റെ ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നവരില്‍ ഏറ്റവും കൂടുതല്‍ ലൈകുകള്‍ കിട്ടുന്ന കമന്റിനും ഒരു ലൈക് പോലും കിട്ടാത്ത കമന്റ് ഇടുന്ന ആള്‍ക്കും ഓരോ സ്മാര്‍ട്‌ഫോണ്‍ സമ്മാനമായി ലഭിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ വിജയികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പോസ്റ്റില്‍ അറിയിച്ചിരുന്നു.
പിന്നാലെ ലക്ഷക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ വ്യത്യസ്തങ്ങളായതും ആളുകളെ ആകര്‍ഷിക്കുന്നതുമായ കമന്റുകളുമായി എത്തിയത്. ഏതായാലും അദ്ദേഹത്തിന്റെ പോസ്റ്റിന് വലിയ സ്വീകാര്യത ലഭിച്ചതോടെ കാള്‍ പേയ് വാക്കും പാലിച്ചു. കൃത്യം 24 മണിക്കൂറുകള്‍ കഴിയുമ്പോള്‍ അദ്ദേഹം വിജയിയെ പ്രഖ്യാപിച്ചു. അതില്‍ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത് ഇട്ട കമന്റിന് ഒരു ലൈക് പോലും ലഭിക്കാതിരുന്ന ആ ഭാഗ്യവാനായ വിജയി ആയിരുന്നു. @joes_iam എന്ന് ട്വിറ്റര്‍ ഉപഭോക്താവായിരുന്നു ആ വിജയി.
കാള്‍ പേയിയുടെ പോസ്റ്റിന് താഴെ വളരെ അലക്ഷ്യമായി ആരടെയും ശ്രദ്ധ പറ്റാതെ അദ്ദേഹം കുറിച്ച ഒരു വാക്കായിരുന്നു സ്മാര്‍ട്‌ഫോണ്‍ അദ്ദേഹത്തിന് നേടിക്കൊടുത്തത്. കൂടുതല്‍ ആലങ്കാരികതകള്‍ ഒന്നുമില്ലാതെ അദ്ദേഹം കുറിച്ചത് 'ഓകേ' എന്ന് മാത്രമായിരുന്നു. ഏതായാലും ഭാഗ്യവശാല്‍ ആരും അദ്ദേഹത്തിന്റെ കമന്റിന് ലൈക് ഇട്ടില്ല. അങ്ങനെ അദ്ദേഹത്തെ തേടി നതിംഗ് കംപനിയുടെ സ്മാര്‍ട്‌ഫോണ്‍ എത്തി.
8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള നതിംഗ് ഫോണ്‍ 1 ന്റെ ഇന്‍ഡ്യയിലെ വില ആരംഭിക്കുന്നത് 32,999 രൂപ മുതലാണ്. 35,999 രൂപയ്ക്ക്, അതേ അളവിലുള്ള റാമിനൊപ്പം ഇരട്ടി സ്റ്റോറേജ് (256GB) ലഭിക്കും, 38,999 -രൂപയ്ക്ക് 12GB റാമും 256GB സ്റ്റോറേജും ലഭിക്കും.
One comment with 0 likes will win a Nothing Phone (1). Winner chosen in 24 hrs. 🎅📱
— Carl Pei (@getpeid) December 20, 2022
Keywords: News,National,India,New Delhi,Mobile Phone,smartphone,Winner,Twitter,Social-Media,Technology,Gadgets, Man Wins New Phone For His Tweet
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.