Threat Call | 'വ്യാജ പേരില്‍ 8 തവണ വിളിച്ചു, പേര് പറഞ്ഞത് അഫ്‌സല്‍'; മുകേഷ് അംബാനിയെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ആശുപത്രിയിലേക്ക് ഫോണ്‍ വിളിച്ചത് ജ്വലറി വ്യാപാരി വിഷ്ണു ഭൗമികെന്ന് പൊലീസ്

 


ADVERTISEMENT


മുംബൈ: (www.kvartha.com) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ പ്രമുഖ വ്യവസായി മുകേഷ് അംബാനിയെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ആശുപത്രിയിലേക്ക് ഫോണ്‍ വിളിച്ചയാളെ തിരിച്ചറിഞ്ഞു. സൗത് മുംബൈയിലെ ജ്വലറി വ്യാപാരിയാണ് വ്യാജ പേരില്‍ എട്ടുതവണയാണ് വിളിച്ചതെന്നും വിഷ്ണു ഭൗമിക് എന്നയാളാണ് ഫോണ്‍ കോളിന് പിന്നിലെന്ന് സംശയിക്കുന്നതായും ഇയാള്‍ 'അഫ്സല്‍' ആണെന്ന് പറഞ്ഞാണ് വിളിച്ചതെന്നും പൊലീസ് പറഞ്ഞു.  
Aster_MIMS

ദഹിസര്‍ സ്വദേശിയായ ഭൗമികിന്റെ ക്രിമിനല്‍ റെകോര്‍ഡ് പോലീസ് പരിശോധിച്ച് വരികയാണ്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 506(2) പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ മുകേഷ് അംബാനിയെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന്
സിപി നിലോത്പാല്‍ പറഞ്ഞു.

Threat Call | 'വ്യാജ പേരില്‍ 8 തവണ വിളിച്ചു, പേര് പറഞ്ഞത് അഫ്‌സല്‍'; മുകേഷ് അംബാനിയെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ആശുപത്രിയിലേക്ക് ഫോണ്‍ വിളിച്ചത് ജ്വലറി വ്യാപാരി വിഷ്ണു ഭൗമികെന്ന് പൊലീസ്


തിങ്കളാഴ്ചയാണ് മുകേഷ് അംബാനിക്കും കുടുംബത്തിനും ഫോണില്‍ ഒന്നിലധികം ഭീഷണി കോളുകള്‍ വന്നത്. റിലയന്‍സ് ഫൗന്‍ഡേഷന്റെ ഹാര്‍സ്‌കിസന്‍ദാസ് ഹോസ്പിറ്റലിലെ നമ്പറില്‍ രാവിലെ 10:30 ഓടെയാണ് കോളുകള്‍ വന്നത്. 56 കാരനായ ഭൗമിക് ഭീഷണി കോളുകളില്‍ ധീര്‍ബുഭായ് അംബാനിയുടെ പേരും ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു.

ഇപ്പോള്‍ പ്രതിയെ അന്വേഷിക്കുകയാണെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ചില കേന്ദ്ര ഏജന്‍സികളും കേസിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പൊലീസിനെ ഉദ്ധരിച്ച് ഇന്‍ഡ്യാ ടുഡേയാണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്. 

Keywords: News,National,India,Mumbai,Business Man,Threat,Police,Case,Top-Headlines, Trending, Man who threatened Mukesh Ambani and family identified as jeweller from Dahisar
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia