'ചികിത്സാവേളയില്‍ പ്രാണായാമം പരിശീലിക്കുന്നത് കൊറോണ രോഗികള്‍ക്ക് ഉത്തമം'; കൊവിഡ്-19നിന്ന് ആരോഗ്യം വീണ്ടെടുത്ത വ്യവസായി

 


ന്യൂഡെല്‍ഹി: (www.kvartha.com 23.04.2020) കൊറോണ ബാധിതരായ രോഗികള്‍ ചികിത്സാ വേളയില്‍ പ്രാണായാമം പരിശീലിക്കുന്നത് നല്ലതാണെന്ന് രോഗത്തില്‍ നിന്ന് മുക്തി നേടിയ വ്യവസായി. 45 കാരനായ രോഹിത് ദത്തയാണ് പ്രാണായാമത്തിന്റെ ഗുണങ്ങളെക്കുറിച്ച് കൊവിഡ് രോഗികളോട് പറയുന്നത്. ഡെല്‍ഹിയില്‍ ആദ്യം കൊവിഡ് 19 രോഗബാധയില്‍ നിന്ന് രക്ഷപ്പെട്ടത് ഇദ്ദേഹമാണ്. യോഗയിലെ ശ്വസന നിയന്ത്രണ പ്രകിയയാണ് പ്രാണായാമം. കൊവിഡ് ചികിത്സയിലിരുന്ന സമയത്ത് ഈ യോഗക്രിയ തന്നെ വളരെയധികം സഹായിച്ചിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കൊവിഡ് ബാധിതരായ രോഗികള്‍ക്ക് ഞാന്‍ പ്രാണായാമം നിര്‍ദ്ദേശിക്കുന്നു. വളരെ പെട്ടെന്ന് സുഖപ്പെടാന്‍ എനിക്കിത് സഹായകരമായി. അതുപോലെ ഉത്കണ്ഠയുടെ തോത് കുറയ്ക്കാന്‍ പ്രാണായാമം വളരെ സഹായിക്കും. രോഹിത് ദത്ത പറയുന്നു.

'ചികിത്സാവേളയില്‍ പ്രാണായാമം പരിശീലിക്കുന്നത് കൊറോണ രോഗികള്‍ക്ക് ഉത്തമം'; കൊവിഡ്-19നിന്ന് ആരോഗ്യം വീണ്ടെടുത്ത വ്യവസായി

ഫെബ്രുവരി 24 ന് യൂറോപ്പില്‍ നിന്ന് മടങ്ങിയെത്തിയ ഇദ്ദേഹത്തിന് പിന്നീട് നേരിയ പനി അനുഭവപ്പെട്ടു. തുടര്‍ന്ന് രാം മനോഹിയ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അവിടെ നിന്നാണ് കൊവിഡ് 19 പരിശോധന നടത്തി സ്ഥിരീകരിച്ചത്.

'അപ്പോള്‍ത്തന്നെ എന്നെ ക്വാറന്റൈനിലാക്കി. വീട്ടിലേക്ക് തിരിച്ചു പോകാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല. രോഗിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും എനിക്ക് ലഭ്യമായി. ഉത്തരേന്ത്യയിലെ ആദ്യത്തെ രോഗിയായിരുന്നു ഞാന്‍. എനിക്ക് വേണ്ട ചികിത്സകളെല്ലാ ആശുപത്രി അധികൃതര്‍ നല്‍കി.' തനിക്ക് കൊവിഡ് 19 ബാധിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം അമ്പരന്നു എന്ന് അദ്ദേഹം പറയുന്നു. കൊവിഡ് രോഗികള്‍ ശുഭപ്രതീക്ഷയുള്ളവരായിരിക്കണമെന്നും സര്‍ക്കാരിനെയും ഡോക്ടര്‍മാരെയും വിശ്വസിക്കണമെന്നും അദ്ദേഹം പറയുന്നു. കൊറോണയ്‌ക്കെതിരെ പോരാടുന്നവര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ നിരാശാ ജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords:  News, New Delhi, India, National, Corona, Patient, Yoga, Hospital, Man who recovered from covid-19
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia