മോഷണക്കേസില്‍ തെളിവെടുപ്പിനിടെ പ്രതി കൊല്ലപ്പെട്ട നിലയിൽ; രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടെ ഏറ്റുമുട്ടൽ നടന്നതായി പൊലീസ്
Sep 1, 2021, 11:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 01.09.2021) തലയ്ക്ക് 50,000 രൂപ വിലയിട്ടിരുന്ന പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ആഗ്ര പൊലീസ്. ബാങ്ക് കൊള്ളയടിച്ച കേസില്‍ പൊലീസ് പിടികൂടിയ മുകേഷ് ഠാക്കൂര്‍ എന്ന പ്രതിയാണ് കൊല്ലപ്പെട്ടത്. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാജസ്ഥാനിലെ ബസേരി സ്വദേശിയാണ് കൊല്ലപ്പെട്ട മുകേഷ്.
കൊലപാതകം, കൊള്ള, തട്ടിക്കൊണ്ടുപോകല്‍ അടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുകേഷിനെ ഞായറാഴ്ച രാത്രിയാണ് പൊലീസ് പിടികൂടുന്നത്. തുടര്‍ന്ന് മോഷണക്കേസില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം. അക്രമത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനാണ് മുകേഷിനെ എത്തിച്ചത്. എന്നാല്‍ ഇയാള്‍ കസ്റ്റഡിയില്‍നിന്നു രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസിന്റെ തോക്ക് തട്ടിയെടുത്ത പ്രതി തുടരെ വെടിവച്ചപ്പോള്‍ പൊലീസും തിരിച്ചടിക്കുകയായുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഇതിനിടയില്‍ പൊലീസിന്റെ വെടിയേറ്റാണ് പ്രതി കൊല്ലപ്പെടുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

