കൊക്ക കോളയും തംസ് അപ്പും നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സാമൂഹ്യ പ്രവര്‍ത്തകന്റെ ഹര്‍ജി; 5ലക്ഷം രൂപ പിഴ ചുമത്തി കോടതി
Jun 12, 2020, 16:24 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 12.06.2020) കൊക്ക കോളയും തംസ് അപ്പും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി സുപ്രീം കോടതിയിലെത്തിയ സാമൂഹ്യപ്രവര്‍ത്തകന് പിഴയിട്ട് കോടതി. ഹര്‍ജി തള്ളിയ കോടതി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. ഈ തുക ഒരു മാസത്തിനുള്ളില്‍ സുപ്രീം കോടതി രജിസ്ട്രിയില്‍ നിക്ഷേപിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കൊക്കകോളയും തംസ് അപ്പും ആരോഗ്യത്തിന് ഹാനികരമാണെന്നും ഇവയുടെ ഉത്പാദനവും വിപണനവും നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് സാമൂഹ്യപ്രവര്‍ത്തകനായ ഉമേദ് സിംഹ് ചൗദ കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ രണ്ട് ബ്രാന്‍ഡുകളെ മാത്രം തെരഞ്ഞെടുത്തതെന്താണെന്ന് ചോദിച്ച കോടതി ആരോപണത്തിന്റെ ഉറവിടം എന്താണെന്നും അന്വേഷിച്ചു. എന്നാല്‍ ഇതിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന് കഴിഞ്ഞില്ല. ഇതോടെയാണ് കോടതി ഹര്‍ജി തള്ളിയത്.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. ഈ ഹര്‍ജിയിലൂടെ ഭരണഘടനയില അനുച്ഛേദം 32നെ ദുരുപയോഗം ചെയ്യുകയാണ് ഹര്‍ജിക്കാരനെന്നും കോടതി നിരീക്ഷിച്ചു. സാങ്കേതിക പരിജ്ഞാനം ഇല്ലാതെയാണ് ഹര്‍ജിക്കാരന്‍ പരാതി സമര്‍പ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, അജയ് റസ്തോഗി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Keywords: Man Wanted Ban On Coca Cola, Thums Up, Supreme Court Fines Him Rs 5 Lakh, News, New Delhi, Supreme Court of India, Investment, lawyer, Justice, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.