'മദ്യം കടത്താന്‍ ഡെല്‍ഹി പൊലീസിന്റെ സ്റ്റികര്‍ പതിച്ച കാര്‍ ഉപയോഗിച്ചു'; യുവാവ് അറസ്റ്റില്‍
Mar 11, 2022, 20:14 IST
ന്യൂഡെല്‍ഹി: (www.kvartha.com 11.03.2022) മദ്യം കടത്താന്‍ ഡെല്‍ഹി പൊലീസിന്റെ സ്റ്റികര്‍ പതിച്ച കാര്‍ ഉപയോഗിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കാറിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പൊലീസിന്റെ സ്റ്റികര്‍ ഒട്ടിച്ച ശേഷം അനധികൃത മദ്യം വിതരണം ചെയ്യുന്ന 27കാരനെയാണ് വടക്കുപടിഞ്ഞാറന്‍ ഡെല്‍ഹിയില്‍ നിന്ന് വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. നജഫ് ഗഡ് സ്വദേശി വീര്‍പാല്‍ ആണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച, കാസ്പിയ ഹോടലിന് സമീപമുള്ള ഹൈദര്‍പൂര്‍ ഷാലിമാര്‍ ബാഗ് പ്രദേശത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. കാറില്‍ 24 പെട്ടി അനധികൃത മദ്യം ഉണ്ടായിരുന്നതായി പൊലീസ് ഡെപ്യൂടി കമിഷണര്‍ ഉഷാ രംഗ്നാനി പറഞ്ഞു.
ഹരിയാനയിലെ ഖാര്‍ഖൗദ, സോനെപത് എന്നിവിടങ്ങളിലെ ലൈസന്‍സുള്ള ഷോപ് ഡീലര്‍മാരില്‍ നിന്നാണ് പ്രതികള്‍ മദ്യം വാങ്ങി ഡെല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ കടത്തുന്നത്. ഇയാള്‍ മുമ്പ് എക്‌സൈസ് ആക്ട്, കവര്‍ച തുടങ്ങിയ കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Keywords: Man uses car with Delhi Police sticker for liquor smuggling, New Delhi, News, Liquor, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.