Hospitalized | 'കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 14കാരിയുടെ ചിതയില്‍ ചാടി ജീവനൊടുക്കാന്‍ പിതാവിന്റെ ശ്രമം'; പരുക്ക് ഗുരുതരം

 


ജയ്പൂര്‍: (www.kvartha.com) കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 14കാരിയുടെ ചിതയില്‍ ചാടി ജീവനൊടുക്കാന്‍ പിതാവിന്റെ ശ്രമം. രാജസ്താനിലെ ബില്‍വാരയിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പിതാവ് മഹാത്മ ഗാന്ധി ഗവ. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി ഡയറക്ടര്‍ ഡോ. അരുണ്‍ ഗൗര്‍ അറിയിച്ചു.

Hospitalized | 'കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 14കാരിയുടെ ചിതയില്‍ ചാടി ജീവനൊടുക്കാന്‍ പിതാവിന്റെ ശ്രമം'; പരുക്ക് ഗുരുതരം

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ആഗസ്റ്റ് രണ്ടിന് ആട് മേയ്ക്കാന്‍ പോയ പെണ്‍കുട്ടിയെ കാണാതാവുകയും രണ്ട് ദിവസത്തിന് ശേഷം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം ചൂളയിലിട്ട് കത്തിച്ചെന്നാണ് പ്രാഥമിക നിഗമനം.

കുട്ടിയുടെ ചില ശരീര ഭാഗങ്ങള്‍ കത്തിക്കുകയും മറ്റുള്ളവ സമീപത്തെ കുളത്തില്‍ ഉപേക്ഷിക്കുകയുമായിരുന്നു. സംഭവത്തില്‍ കാലു ലാല്‍ (25), കന്‍ഹ (21), സഞ്ജയ് കുമാര്‍ (20), പപ്പു (35) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നതിന് പ്രതികളില്‍ രണ്ടുപേരുടെ ഭാര്യമാര്‍ക്കെതിരെയും കേസെടുത്തിരുന്നു.

സംഭവത്തില്‍ പൊലീസിന്റെ അനാസ്ഥക്കെതിരെ പരാതി ഉയര്‍ന്നതോടെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെന്‍ഷന്‍.


Keywords: Man tries to jump into the burning pyre, hospitalized, Jaipur, News, Police, Arrested, Molestation, Injury, Treatment, Missing, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia