Vande Bharat | ഓടിക്കൊണ്ടിരിക്കെ വന്ദേഭാരത് എക്‌സ്പ്രസില്‍ അപായമണി മുഴങ്ങി; തീപിടിച്ചെന്ന് കരുതി പരക്കം പാഞ്ഞ് യാത്രക്കാര്‍; അന്വേഷണത്തില്‍ കണ്ടത് ശുചിമറിയില്‍ പുകവലിച്ച് നില്‍ക്കുന്ന യാത്രക്കാരനെ

 


ഹൈദരാബാദ്: (www.kvartha.com) ഓടിക്കൊണ്ടിരിക്കെ വന്ദേഭാരത് എക്‌സ്പ്രസില്‍ അപായമണി മുഴങ്ങി. ഇതോടെ തീപിടിച്ചെന്ന് കരുതി യാത്രക്കാര്‍ പരക്കം പാഞ്ഞു, അറിയാവുന്ന നമ്പറിലൊക്കെ വിളിച്ച് കാരണം അന്വേഷിച്ചു. ഒടുവിലാണ് സംഭവം അറിയുന്നത്. അപായ മണിക്ക് കാരണം ശുചിമുറിയില്‍ യാത്രക്കാരന്‍ പുകവലിച്ചതാണെന്ന്.

ആന്ധ്രാ പ്രദേശിലെ തിരുപ്പതിയില്‍നിന്ന് സെകന്തരാബാദിലേക്ക് പോയ വന്ദേഭാരത് എക്‌സ് പ്രസില്‍ കഴിഞ്ഞദിവസമാണ് സംഭവം. ട്രെയിന്‍ ഗുഡൂര്‍ വിട്ടപ്പോഴാണ് പെട്ടെന്ന് അപായമണി മുഴങ്ങാന്‍ തുടങ്ങിയത്.
സെകന്തരാബാദിലെത്താന്‍ അപ്പോള്‍ എട്ടു മണിക്കൂര്‍ കൂടി ബാക്കിയുണ്ടായിരുന്നു.

തീപ്പിടിത്തം സൂചിപ്പിക്കുന്നതിനാണ് ഈ മണി മുഴങ്ങുക. തുടര്‍ന്ന് സ്വയം പ്രവര്‍ത്തിക്കുന്ന അഗ്‌നിശമന യന്ത്രം തീയണയ്ക്കുന്നതിനായി പ്രവര്‍ത്തിച്ച് കംപാര്‍ട്‌മെന്റില്‍ എയറോസോള്‍ സ്‌പ്രേ ചെയ്യാന്‍ ആരംഭിച്ചു. ഇത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. തുടര്‍ന്ന് യാത്രക്കാര്‍ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കുന്ന ഫോണില്‍നിന്ന് ട്രെയിന്‍ ഗാര്‍ഡിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ട്രെയിന്‍ മനുബുദു സ്റ്റേഷനില്‍ നിര്‍ത്തി.

പിന്നാലെ ട്രെയിനിലേക്ക് കയറിയ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരെത്തി അന്വേഷണം ആരംഭിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. ശുചിമുറിയില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍, ഫയര്‍ എക്‌സിറ്റിഗ്യൂഷര്‍ ഉപയോഗിച്ച് ശുചിമുറിയുടെ ജനല്‍ പാളി തകര്‍ത്ത് അകത്തു കയറി. അപ്പോഴാണ് അവിടെ ഇരുന്ന് ഒരു യാത്രക്കാരന്‍ ആസ്വദിച്ച് പുകവലിക്കുന്ന കാഴ്ച കാണുന്നത്.

ടികറ്റില്ലാതെ ട്രെയിനില്‍ കയറിയ ഇയാള്‍ ശുചിമുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ട്രെയിനില്‍ ഘടിപ്പിച്ചിരിക്കുന്ന അപായമണിയെക്കുറിച്ച് അറിവില്ലാതെയാണ് പുകവലിച്ചത്. തുടര്‍ന്ന് പുക ഉയര്‍ന്നതോടെ അലാറാം മുഴങ്ങുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സി13 കോചിന്റെ ശുചിമുറിയിലാണ് സംഭവം.

Vande Bharat | ഓടിക്കൊണ്ടിരിക്കെ വന്ദേഭാരത് എക്‌സ്പ്രസില്‍ അപായമണി മുഴങ്ങി; തീപിടിച്ചെന്ന് കരുതി പരക്കം പാഞ്ഞ് യാത്രക്കാര്‍; അന്വേഷണത്തില്‍ കണ്ടത് ശുചിമറിയില്‍ പുകവലിച്ച് നില്‍ക്കുന്ന യാത്രക്കാരനെ

Keywords: Man Travelling Ticketless On Vande Bharat Lights Cigarette, This Happens, Hyderabad, News,  Vande Bharat, Man Travelling Ticketless On Vande Bharat, Lights Cigarette, Passengers, Police, Custody,  National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia