World Record | 14.2 സെക്കന്റ് മാത്രം, മിന്നൽ വേഗത്തിൽ ഒരു തലപ്പാവ് കെട്ടൽ; ഗിന്നസ് റെക്കോർഡ് കുറിച്ച് ഇന്ത്യക്കാരൻ; വീഡിയോ കാണാം
Jul 22, 2023, 12:59 IST
ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യയുടെ ഒരു പാരമ്പര്യമാണ് തലപ്പാവ് കെട്ടുക എന്നത്. വിവാഹങ്ങളിലും മറ്റു പരിപാടികളിലുമെല്ലാം തലപ്പാവ് കെട്ടുന്നത് പതിവാണ്. നിങ്ങളോട് 15 സെക്കൻഡിൽ തലപ്പാവ് കെട്ടാൻ പറഞ്ഞാൽ നിങ്ങൾക്ക് കഴിയുമോ? എന്നാൽ അങ്ങനെ ചെയ്ത ഒരാളുണ്ട്. 14.2 സെക്കന്റ് കൊണ്ട് തലപ്പാവ് കെട്ടി ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ് ആദിത്യ പച്ചോളി എന്ന വ്യക്തി. ജൂലൈ 20ന് ഗിന്നസ് വേൾഡ് റെക്കോർഡ് ഇതിന്റെ വീഡിയോ പുറത്തുവിടുകയും ചെയ്തു. പിന്നാലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലുമായി.
കസേരയിൽ ഇരിക്കുന്ന ഒരാളുടെ തലയിൽ ഓറഞ്ച് നിറത്തിലുള്ള തലപ്പാവ് ആദിത്യ പച്ചോളി കെട്ടുന്നതാണ് വീഡിയോയിൽ ഉള്ളത്. 14.2 സെക്കന്റ് കൊണ്ടാണ് വൃത്തിയായി തലപ്പാവ് കെട്ടിയത്. ചുറ്റുമുള്ള ആളുകൾ വളരെ അതിശയത്തോടെ നോക്കുന്നതും വീഡിയോയിൽ കാണാം. അദ്ദേഹത്തിന്റെ ഈ അസാധാരണമായ കഴിവ് എല്ലാവരെയും അമ്പരപ്പിച്ചു. ഇന്ത്യൻ സംസ്കാരത്തിൽ തലപ്പാവിന് വളരെയധികം പാരമ്പര്യമുണ്ട്, അത് കൊണ്ട് തന്നെ ആദിത്യന്റെ ഈ നേട്ടം ഇന്ത്യയുടെ പാരമ്പര്യത്തെക്കൂടി ഉയർത്തുന്നതാണെന്ന് നെറ്റിസൻസ് അഭിപ്രായപ്പെട്ടു.
Keywords: News, National, New Delhi, Social Media, Turban, Guinness World Records, India, Viral Video, Tradition, Aditya Pacholy, Achievement, Man Ties Turban In 14.12 Seconds, Earns A Spot In Guinness World Records.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.