ബില്‍ അടച്ചില്ല; രോഗിയെ കട്ടിലില്‍ കെട്ടിയിട്ട് ആശുപത്രി അധികൃതര്‍
Jun 7, 2020, 16:22 IST
ADVERTISEMENT
ഭോപാല്‍: (www.kvartha.com 07.06.2020) ബില്‍ അടക്കാത്തതിനാല്‍ മധ്യവയസ്കനായ രോഗിയെ കട്ടിലില്‍ കെട്ടിയിട്ട് ആശുപത്രി അധികൃതര്‍. മധ്യപ്രദേശിലെ ഷാജാപൂരിലെ ആശുപത്രിയിലാണ് സംഭവം. കയ്യില്‍ പണമില്ലാത്തതിനാലാണ് ബില്ലടയ്ക്കാത്തതെന്ന് രോഗിയുടെ മകള്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ മുന്‍കൂറായി 5000 രൂപയും പിന്നീട് അധികൃതര്‍ ആവശ്യപ്രകാരം 11000 രൂപയും അടച്ചിരുന്നതായും രോഗിയുടെ മകള്‍ പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അന്വേഷണത്തിന് ഉത്തരവിടുകയും ജില്ല അധികൃതര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന് അപസ്മാരം പോലെയുള്ള രോഗമുണ്ടെന്നും അതിനാല്‍ ഉപദ്രവിക്കാതിരിക്കാനാണ് കെട്ടിയിട്ടതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഇദ്ദേഹത്തിന്റെ ബില്‍ നേരത്തേ തന്നെ എഴുതിത്തള്ളിയിരുന്നെന്ന് ഡോക്ടര്‍ പറയുന്നു.

Keywords: National, News, Madhya Pradesh, Hospital, Chief Minister, Man, Patient, Shivraj Singh Chouhan, Bill, Payment.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.