Fire Accident | 5 നില കെട്ടിടത്തിന് തീപ്പിടിച്ചു; പിന്നാലെ രക്ഷപ്പെടാനായി 3 വയസുകാരിയായ മകളെ പുതപ്പില്‍ പൊതിഞ്ഞ് താഴേക്കെറിഞ്ഞ് പിതാവ്; പരുക്കേറ്റ നാലംഗ കുടുംബം ആശുപത്രിയില്‍ ചികിത്സയില്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) അഞ്ചുനില കെട്ടിടത്തിന് തീപ്പിടിച്ചതിന് പിന്നാലെ രക്ഷപ്പെടാനായി മൂന്ന് വയസുകാരിയായ മകളെ പുതപ്പില്‍ പൊതിഞ്ഞ് താഴേക്കെറിഞ്ഞ് പിതാവ്. തൊട്ടുപിന്നാലെ, ഭാര്യയും 12കാരനായ മകനുമൊത്ത് ഇയാള്‍ താഴേക്ക് ചാടുകയും ചെയ്തു. അപകടത്തില്‍ പരുക്കേറ്റ നാലംഗ കുടുംബം ആശുപത്രിയില്‍ ചികിത്സയിലാണ്.

കിഴക്കന്‍ ഡെല്‍ഹിയിലെ ലക്ഷ്മി നഗറിലെ ഷകര്‍പൂര്‍ പ്രദേശത്താണ് ദാരുണ സംഭവം. 40കാരനായ കമല്‍ തിവാരിയാണ് തീപ്പിടിത്തത്തില്‍ നിന്ന് കുടുംബത്തെ രക്ഷിച്ചത്. ചൊവ്വാഴ്ച (14.11.2023) പുലര്‍ചെ അഞ്ചിനാണ് കെട്ടിടം അഗ്നിക്കിരയായത്.

മകളെ കമല്‍ പുതപ്പില്‍ പൊതിഞ്ഞ് രണ്ടാം നിലയിലെ ബാല്‍കണിയില്‍നിന്ന് താഴേക്കെറിഞ്ഞതിന് പിന്നാലെ ഭാര്യ പ്രിയങ്ക (36), 12 വയസുകാരനായ മകനോടൊപ്പം ഇയാളും ചാടി. മൂന്ന് പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. കമലിന് ഒന്നിലധികം ഒടിവുകള്‍ സംഭവിച്ചു. ഇളയ കുട്ടി ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലാണ്. പ്രിയങ്കയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂവരെയും കൈലാഷ് ദീപക് ആശുപത്രിയിലേക്ക് മാറ്റി.

ഉറങ്ങുകയായിരുന്ന വീട്ടുകാര്‍ പുക കണ്ടപ്പോള്‍ കെട്ടിടത്തിന് തീപ്പിടിച്ചതായി മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാനായി നോക്കിയെങ്കിലും അതിനിടെ പ്രവേശന കവാടം പൂര്‍ണമായും കത്തി നശിച്ചിരുന്നു. മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതായപ്പോഴാണ് ബാല്‍കണിയില്‍ നിന്ന് ചാടിയത്. നിരവധി കുടുംബങ്ങള്‍ ബാല്‍കണിയില്‍ നിന്ന് ചാടിയാണ് രക്ഷപ്പെട്ടത്. പലര്‍ക്കും പരുക്കേറ്റു.

അതിനിടെ പ്രദേശത്തെ വൈദ്യുതി വിച്ഛേദിക്കുന്നതില്‍ വൈദ്യുതി വിതരണ കംപനി (ഡിസ്‌കോം) വൈകിയതായി പ്രദേശവാസികള്‍ ആരോപിച്ചു. പാര്‍കിംഗ് ഏരിയയിലെ ഷോര്‍ട് സര്‍ക്യൂട് മൂലമാണ് കെട്ടിടത്തിന് തീപ്പിടിച്ചതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.

Fire Accident | 5 നില കെട്ടിടത്തിന് തീപ്പിടിച്ചു; പിന്നാലെ രക്ഷപ്പെടാനായി 3 വയസുകാരിയായ മകളെ പുതപ്പില്‍ പൊതിഞ്ഞ് താഴേക്കെറിഞ്ഞ് പിതാവ്; പരുക്കേറ്റ നാലംഗ കുടുംബം ആശുപത്രിയില്‍ ചികിത്സയില്‍



Keywords: News, National, National-News, Accident-News, Man, Throws, Child, Jumps, Wife, Son, Balcony, Escape, Fire, Delhi News, Laxmi Nagar, Man Throws Child, Jumps With Wife, Son From Balcony To Escape Fire In Delhi’s Laxmi Nagar.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia